സെക്കന്‍ഡ് ഷോ, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളിലൂടെ മുന്‍നിര താരമായിമാറിയ ദുല്‍ക്കര്‍ സല്‍മാന്‍ ലാല്‍ജോസ് ചിത്രത്തില്‍ നായകനാകുന്നു. ദുല്‍ക്കര്‍ നായകനാകുന്ന ചിത്രത്തിന്രെ പേര് വിക്രമാദിത്യന്‍ എന്നാണ്.
നിറം, സ്വപ്നക്കൂട്, അറബിക്കഥ, ഡയമണ്ട് നെക്‌ലസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ തയ്യാറാക്കിയ ഇക്ബാല്‍ കുറ്റിപ്പുറമാണ് വിക്രമാദിത്യന്‍ എന്ന ചിത്രത്തിനും തിരക്കഥ തയ്യാറാക്കുന്നത്.
സിനിമയുടെ പേരിലെ വിക്രമാദിത്യനുമായി കഥയ്ക്ക് ബന്ധമില്ല. 2014ല്‍ മാത്രമെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ. കുഞ്ചാക്കോ ബോബന്‍ നായകനായ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിന്രെ ഷൂട്ടിംഗ് തിരക്കുകളിലാണ് ലാല്‍ ജോസ് ഇപ്പോള്‍..
Key Words: Dulquar salman, Dulquar , Lal Jose, Mammootty


No comments:
Post a Comment