Latest News

പാമ്പുകടിയേറ്റ് ചികില്‍സയിലായിരുന്ന എസ് വൈ എസ് പ്രവര്‍ത്തകന്‍ മരിച്ചു

കുമ്പള: എസ് വൈ എസ് കുമ്പള സോണ്‍ എക്‌­സിക്ക്യുട്ടീവ് അംഗവും മുഹിമ്മാത്ത് ഖദമുല്‍ അഹ്ദലിയ്യ പ്രവര്‍ത്തകനുമായ മുഹമ്മദ് മുന്നൂര്‍ (50) നിര്യാതനായി. കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റ് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചൊവാഴ്ച വൈകുന്നേരത്തോ­ടെ­യാണ് അ­ന്ത്യം. പരേതനായ ഫക്രുദ്ദീന്‍ മുന്നൂറിന്റെ മകനാണ്. മറിയം നെക്രാജയാണ് ഭാ­ര്യ.
അംഗടിമുഗര്‍ സെക്ടര്‍ ഐ ടീം ചീഫും സെക്ടര്‍ കള്‍ച്ചറല്‍ സെക്രട്ടറിയുമായ അബ്ദുസ്സലീം, മുജീബ് (സൗദി), അബ്ദുര്‍റഷീദ് (തുര്‍ക്കി), സുബൈര്‍ (വിദ്യാര്‍ത്ഥി) എന്നിവര്‍ മക്കളാണ്. മയ്യിത്ത് മുന്നൂര്‍ ജുമുഅത്ത് പള്ളി അംഗണത്തില്‍ ഖബറ­ടക്കി. സയ്യിദ് ശിഹാബൂദ്ദീന്‍ തങ്ങള്‍ ബാപ്പാലിപ്പൊനം മയ്യിത്ത് നിസ്­കാരത്തിനു നേത്യത്വം നല്‍കി.
പരേതനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്താനും മയ്യിത്ത് നിസ്­കരിക്കാനും മുഹി­മ്മാത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

അബ്ദുല്‍ ഖാ­ദിര്‍ സ­ഖാ­ഫി മൊ­ഗ്രാല്‍, മൂ­സ സ­ഖാ­ഫി ക­ള­ത്തൂര്‍, ക­ന്തല്‍ സൂ­പ്പി മ­ദനി, ഉ­മര്‍ സ­ഖാ­ഫി കര്‍­ണൂര്‍, എം അ­ന്തു­ഞ്ഞി മൊഗര്‍, വാ­ഹി­ദ് സ­ഖാ­ഫി, ഹം­സ സ­ഖാ­ഫി ഉപ്പിന തു­ട­ങ്ങി­യ­വര്‍ വീ­ട്ടി­ലെ­ത്തി അനു­ശോ­ചിച്ചു. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.