Latest News

അബുദാബിയിലെ ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ

അബുദാബി: തലസ്ഥാന നഗരിയിലെ അല്‍ ഫലാഹ് സ്ട്രീറ്റിലെ (പഴയ പാസ്‌പോര്‍ട്ട് റോഡ്) ബഹുനില കെട്ടിടത്തിന്റെ എട്ടാം നിലയിലെ ഫ്‌ളാറ്റില്‍ വന്‍ അഗ്‌നിബാധ. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വന്‍ നാശനഷ്ടം കണക്കാക്കുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15 നാണ് തീപിടിത്തമുണ്ടായത്. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സും പൊലീസും ചേര്‍ന്ന് കെട്ടിടത്തിലെ ഫ്‌ളാറ്റുകളിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കിയ ശേഷം തീ നിയന്ത്രണ വിധേയമാക്കി. അഗ്‌നിബാധ സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നതായി സിവില്‍ ഡിഫന്‍സ് ഓപറേഷന്‍സ് തലവന്‍ ക്യാപ്റ്റന്‍ താരിഖ് ഉബൈദി പറഞ്ഞു.
അബുദാബി നഗരത്തിലെ മൂന്നു സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്‌നിശമനസേനാ പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതെന്ന് സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് കസ്റ്റമര്‍ സര്‍വീസ് ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ് തലവന്‍ ക്യാപ്റ്റന്‍ അബ്ദുല്ലാ ഹാമദ് അല്‍ തമീമി പറ­ഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.