Latest News

കണ്ണൂരില്‍ 50 വിദ്യാലയങ്ങള്‍ക്കു നൂറില്‍ നൂറ്

കണ്ണൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ നൂറുമേനി കൊയ്ത വിദ്യാലയങ്ങളുടെ എണ്ണം ജില്ലയില്‍ കുറഞ്ഞു. കഴിഞ്ഞവര്‍ഷം 53 സ്‌കൂളുകള്‍ ഈ അസുലഭ നേട്ടം കൈവരിച്ചപ്പോള്‍ ഇത്തവണ എണ്ണം 50ല്‍ ഒതുങ്ങി. കണ്ണൂര്‍, തലശേരി വിദ്യാഭ്യാസ ജില്ലയില്‍ നിന്നു 25 വീതം സ്‌കൂളുകളാണ് പരീക്ഷയെഴുതിയ മുഴുവന്‍ പേരെയും വിജയിപ്പിച്ചത്. പോയവര്‍ഷം കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍നിന്ന് 28 വിദ്യാലയങ്ങളും തലശേരിയില്‍നിന്നുള്ള 25 വിദ്യാലയങ്ങളും പരീക്ഷയ്ക്കിരുത്തിയ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉപരിപഠനത്തിന് അര്‍ഹരാക്കിയിരുന്നു.

2009-10 വര്‍ഷത്തിലായിരുന്നു ജില്ല മികച്ച നൂറുമേനി നേട്ടം കൈവരിച്ചത്. 74 വിദ്യാലയങ്ങളായിരുന്നു അന്നു പരീക്ഷയ്ക്കിരുത്തിയ മുഴുവന്‍ പേരെയും ഉപരിപഠനത്തിന് അര്‍ഹരാക്കിയിരുന്നത്. പരീക്ഷയ്ക്കിരുത്തിയ 287 വിദ്യാര്‍ഥികളെയും വിജയിപ്പിച്ച സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ പയ്യന്നൂരും 245 പേരെ വിജയിപ്പിച്ചു തൊണ്ടിയില്‍ പേരാവൂര്‍ സെന്റ് ജോസഫ്‌സ് എച്ച്എസും നൂറുമേനിക്കാരുടെ മുന്നില്‍ സ്ഥാനംനേടി.

നുറുമേനി വിജയം നേടിയ വിദ്യാലയങ്ങളുടെ പേരുവിവരം ചുവടെ. ബ്രാക്കറ്റില്‍ കുട്ടികളുടെ എണ്ണം. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല: ചെറുപുഴ സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് (100), കണ്ണൂര്‍ ഗവ. വിഎച്ച്എസ്എസ് (63), മുഴപ്പിലങ്ങാട് ഗവ. ജിഎച്ച്എസ്എസ് (53), അഴീക്കല്‍ ഗവ. റീജണല്‍ ഫിഷറീസ് എച്ചഎസ് (15), തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ജിഎച്ച്എസ്എസ് (70), മാട്ടൂല്‍ നജാത്ത് ഗേള്‍സ് എച്ച്എസ് (150), മൊട്ടമ്പ്രം ക്രസന്റ് ഇംഗ്ലീഷ് മീഡിയം എച്ച്എസ് (16), അരോളി ഗവ. എച്ച്എസ് (112), മടമ്പം മേരിലാന്‍ഡ് എച്ച്എസ് (88), ചെമ്പേരി നിര്‍മല എച്ച്എസ്എസ് (153), നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ് (58), മണിക്കടവ് സെന്റ് തോമസ് എച്ച്എസ് (192), എട്ടിക്കുളം എംഎഎസ്എസ് ഗവ. എച്ച്എസ് (60), പ്രാപ്പൊയില്‍ ഗവ. എച്ച്എസ്എസ് (69), വെള്ളൂര്‍ ഗവ. എച്ച്എസ്എസ് (165), കവ്വായി ഖായിദെ മില്ലത്ത് എംഎച്ച്എസ് (23), പട്ടുവം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ എച്ച്എസ്എസ് (33), വളപട്ടണം താജുല്‍ ഉലും ഇഎംഎച്ച്എസ് (56), തളിപ്പറമ്പ് പുഷ്പഗിരി സെന്റ്. ജോസഫസ് എച്ച്എസ് (98), നടുവില്‍ സെന്റ്. മേരീസ് ഇഎംഎച്ച്എസ് (52), തിരുവട്ടൂര്‍ ജമാ അത്ത് എച്ച്എസ് (35), പാപ്പിനിശേരി ഹിദായത്ത് ഇഎംഎച്ച്എസ് (30), നാറാത്ത് ഫലാഹ് ഇഎംഎച്ച്എസ് (19), ബക്കളം ജേബീസ് ഇഎംഎച്ച്എസ് (ഏഴ്).

തലശേരി വിദ്യാഭ്യാസ ജില്ല: തലശേരി ഗവ. ബ്രണ്ണന്‍ എച്ച്എസ് (130), തിരുവങ്ങാട് ഗവ. എച്ച്എസ്എസ് (102), കാവുംഭാഗം ഗവ. എച്ച്എസ്എസ് (52), കോടിയേരി ഓണിയന്‍ എച്ച്എസ് (54), പാലയാട് ഗവ. എച്ച്എസ്എസ് (115), ചുണ്ടങ്ങാപൊയില്‍ ഗവ. എച്ച്എസ്എസ് (42), കൂത്തുപറമ്പ് ഗവ. എച്ച്എസ്എസ് (99), മമ്പറം ഗവ. എച്ച്എസ്എസ് ആയിത്തറ (85), ചൊക്ലി ഓറിയന്റല്‍ എച്ച്എസ് (43), അടയ്്ക്കാത്തോട് സെന്റ് ജോസഫ്‌സ് എച്ച്എസ് (61), നിര്‍മലഗിരി റാണിജയ് എച്ച്എസ്എസ് (146), പാട്യം ഗവ. എച്ച്എസ്എസ് (80), കടത്തുംകടവ് സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇഎംഎച്ച്എസ്എസ് (69), കരിക്കോട്ടക്കരി സെന്റ് തോമസ് എച്ച്എസ് (110), അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ് (148), പന്തക്കല്‍ ഐ.കെ. കുമാരന്‍ ഗവ. എച്ച്എസ്എസ് (84), പള്ളൂര്‍ വി.എന്‍. പുരുഷോത്തമന്‍ ഗവ. എച്ച്എസ്എസ് (134), മാഹി സ്‌കോളര്‍ ഇഎംഎച്ച്എസ് (26), ചാലക്കര ഉസ്മാന്‍ ഗവ. എച്ച്എസ് (72), കേളകം ലിറ്റില്‍ ഫ്‌ളവര്‍ ഇഎംഎച്ച്എസ് (72), പെരിങ്ങാടി ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ (13), പള്ളൂര്‍ ശ്രീനാരായണ എച്ച്എസ് (23), ചാലക്കര സെന്റ് തെരേസാസ് എച്ച്എസ് (51), ആറളം ഫാം ജിഎച്ച്എസ് (16).

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.