Latest News

ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ആറുപേര്‍ പിടിയില്‍

കൊണ്ടോട്ടി: കോഴിക്കോട് സ്വദേശിനിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ആറുപേര്‍ പിടിയിലായി. മഞ്ചേരി പാണ്ടിക്കാട് സ്വദേശികളായ കണ്ണച്ചത്ത് റഫീക്ക് (22), തയ്യില്‍ ഇല്യാസ് (21), ശരത് ചന്ദ്രന്‍ (24), പാറക്കോട്ടില്‍ ശിഹാബുദ്ദീന്‍ (24), റിയാസ് (24), കിഴക്കേതില്‍ നിസാമുദ്ദീന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

വീടുവിട്ടിറങ്ങിയ യുവതിയെ കഴിഞ്ഞ 21ന് രാത്രി കോഴിക്കോട് ബീച്ചില്‍ നിന്ന് പരിചയപ്പെട്ട റഫീക്കും ശരത് ചന്ദ്രനും ഇല്യാസും യുവതിയെ ബസ് സ്റ്റാന്‍ഡില്‍ ഇറക്കാമെന്ന് വാഗ്ദാനം ചെയ്ത് ഓട്ടോയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

ബസ് സ്റ്റാന്‍ഡില്‍ ഇറക്കാതെ പാണ്ടിക്കാട്ടേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീടുള്ള രണ്ടുദിവസം വിവിധസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചശേഷം 23ന് പുലര്‍ച്ചെ കൊണേ്ടാട്ടിക്ക് സമീപം ഇറക്കി. വിവരമറിഞ്ഞെത്തിയ പോലീസിന് യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെയും ഇവര്‍ സഞ്ചരിച്ച ഓട്ടോയും പിടികൂടിയത്. കളവുകേസില്‍ പിടിയിലായ നിസാമുദ്ദീന്‍ കഴിഞ്ഞ മാസമാണ് ജാമ്യത്തിലിറങ്ങിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.