തലശ്ശേരി: നാറാത്ത് ആയുധവും സ്ഫോടക വസ്തുക്കളും പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ 21 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് മേയ് എട്ടുവരെ റിമാന്‍ഡ് ചെയ്തു. തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍െറ ചുമതലയുള്ള ടി.പി. അനില്‍കുമാറാണ് ബുധനാഴ്ച വൈകീട്ടോടെ പ്രതികളെ റിമാന്‍ഡ് ചെയ്തത്.
കനത്ത സുരക്ഷയിലാണ് കണ്ണൂരില്‍നിന്ന് പ്രതികളെ തലശ്ശേരിയില്‍ കൊണ്ടുവന്നത്. വളപട്ടണം സി.ഐ ബാലകൃഷ്ണന്‍, മയ്യില്‍ അഡീ. എസ്.ഐ പുരുഷോത്തമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. ദ്രുതകര്‍മസേനയുടെ വലയത്തിലാണ് പ്രതികളെ എത്തിച്ചത്.
തീവ്രവാദവിരുദ്ധ നിയമം, സാമുദായിക സ്പര്‍ധ ബോധപൂര്‍വം സൃഷ്ടിക്കുന്നതിനുള്ള ശ്രമം, യു.എ.പി.എ, ആയുധനിയമം, സ്ഫോടക വസ്തു നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. പ്രതികളെ തലശ്ശേരിയില്‍ കൊണ്ടുവരുന്നതറിഞ്ഞ് രാവിലെതന്നെ നിരവധി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കോടതിവളപ്പില്‍ തടിച്ചുകൂടിയിരുന്നു. തളിപ്പറമ്പില്‍ ഹാജരാക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ഭൂരിഭാഗം പേരും വൈകീട്ടോടെ പിരിഞ്ഞുപോയി.
വൈകീട്ട് ആറുമണിയോടെയാണ് പ്രതികളെ എത്തിച്ചത്. തലശ്ശേരി സി.ഐ വിശ്വംഭരന്‍, എസ്.ഐ ബിജു ജോണ്‍ ലൂക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ കോടതിയില്‍ വന്‍സുരക്ഷ ഒരുക്കിയിരുന്നു. കോടതിവളപ്പിലുള്ളവരെ പുറത്താക്കി ഗേറ്റടച്ചശേഷമാണ് പ്രതികളെ വാഹനത്തില്‍നിന്ന് പുറത്തിറക്കിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏഴുമണിയോടെ പ്രതികളെ ജയിലിലേക്ക് കൊണ്ടുപോയി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment