കാസര്‍കോട്: ഇരുകാലുകളും മുകളിലോട്ട് വളഞ്ഞും തല സാമാന്യത്തിലധികം വളര്‍ന്നും അന്നനാളത്തിലെ തകരാറുമായി പിറന്ന കുഞ്ഞിന് സാന്ത്വനവുമായി ജില്ലാ ഭരണകൂടവും മാലിക്ദീനാര്‍ ആസ്പത്രി അധികൃതരും രംഗത്തുവന്നു.
തീരാദുരിതം വിതച്ച് എന്‍ഡോസള്‍ഫാന്‍ വിഷം തുപ്പിയ മണ്ണില്‍ പിറന്ന ഈ കുഞ്ഞ് കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു. ചികിത്സാ നടപടികള്‍ ജില്ലാ ഭരണകൂടം ഏറ്റെടുക്കുമെന്നറിയിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി മാതാപിതാക്കളോട് അപേക്ഷ നല്‍കാനായി അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്റെയും ഉമ്മ ബീഫാത്തിമയുടെയും ഒരുവര്‍ഷത്തെ ചികിത്സാ ചെലവ് തളങ്കര മാലിക്ദീനാര്‍ ആസ്പത്രിയും ഏറ്റെടുത്തു. കാറഡുക്ക ആദൂരിലെ അഹമ്മദ് ബീഫാത്തിമ ദമ്പദികളുടെ നാലാമത്തെ കുഞ്ഞാണ് വൈകല്യങ്ങളുമായി പിറന്നുവീണത്.
എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ കെ. സുധീര്‍ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം കുഞ്ഞിനെ സന്ദര്‍ശിച്ചു.
കുഞ്ഞിനെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കലക്ടറുമായി ചര്‍ച്ചചെയ്ത് നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment