Latest News

മോഡിയുടെ സന്ദര്‍ശനം: കേരളത്തിന് കറുത്ത ദിനം -പിണറായി


തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്‍െറ ചിന്തയെയും അമൂല്യസംസ്കാരത്തെയും ശിവഗിരിയില്‍നിന്ന് ചവിട്ടിപ്പുറത്താക്കാന്‍ അധികാരമില്ലെന്ന് നരേന്ദ്ര മോഡിയെ ക്ഷണിച്ച സന്യാസിമാര്‍ മനസ്സിലാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഡി.വൈ.എഫ.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ മതേതര കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന് ഇത് കറുത്ത ദിനമാണ്. സാംസ്കാരിക പ്രതിബദ്ധതയുടെ കേന്ദ്രമായ ശിവഗിരി മോഡി സന്ദര്‍ശിക്കുന്നുവെന്നത് നാടിന്‍െറ സംസ്കാരത്തിന് ഹാനിയാണ്. മനുഷ്യത്വമാണ് ജാതിയെന്നാണ് ഗുരു ഉദ്ഘോഷിച്ചത്. മനുഷ്യത്വം നിരാകരിച്ച് മതത്തിന്‍െറ പേരില്‍ കൊലപ്പെടുത്താന്‍ നേതൃത്വം നല്‍കിയ മനുഷ്യനെയാണ് കൊണ്ടുവന്നത്. ഗുജറാത്തിലെ വര്‍ഗീയ കലാപത്തിന് എണ്ണ ഒഴിച്ച മനുഷ്യാധമനാണ് മോഡി. ഗുരു ശക്തമായി എതിര്‍ത്ത വര്‍ണ വ്യവസ്ഥയെ പുന$സ്ഥാപിക്കാന്‍ ശ്രമിക്കുന്ന നേതാവാണയാള്‍.
സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, അഡ്വ. എ. സമ്പത്ത് എം.പി, എം.എല്‍.എമാരായ ബി. സത്യന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, വി. ശിവന്‍കുട്ടി, ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍, ഡി.വൈ.എഫ്.ഐ നേതാക്കളായ കെ.എസ്. സുനില്‍കുമാര്‍, എസ്.പി. ദീപക് തുടങ്ങിയവര്‍ പങ്കെടുത്തു. ഗുജറാത്ത് വംശഹത്യയെക്കുറിച്ച ഫോട്ടോകളും ശ്രീനാരായണഗുരു രചിച്ച കൃതികളും പ്രദര്‍ശിപ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.