കണ്ണൂര്‍: കണിച്ചാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശാന്തിക്കാരനെ മദ്യലഹരിയില്‍ പോലീസുകാരന്റെ നേതൃത്വത്തില്‍ ആക്രമിച്ചതായി പരാതി. മനു(38)വിനാണ് മര്‍ദനമേറ്റത്. മനുവിനെ പേരാവൂര്‍ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ എ.ആര്. ക്യാമ്പിലെ പോലീസുകാരനും കണിച്ചാര്‍ സ്വദേശിയുമായ കുന്നേല്‍ ജിജോ (28), സഹോദരന് കുന്നേല്‍ സജി (26), റെനീഷ് (24) എന്നിവര്‍ക്കെതിരെ കേളകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പേരാവൂര്‍ സി.ഐ. കെ.എസ്.ഷാജിക്കാണ് അന്വേഷണച്ചുമതല.
ഞായറാഴ്ച രാത്രി ഒമ്പതിനായിരുന്നു അക്രമം. പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് മദ്യപിച്ചശേഷം തമ്മിലടിച്ചുവെന്നാണ് പരാതി. ക്ഷേത്രനടയിലെ നാഗത്തറയിലെത്തിയപ്പോള് ശാന്തിക്കാരന് ക്ഷേത്രമതില്ക്കെട്ടിനുള്ളില്നിന്ന് പുറത്തുപോകാന്‍ മൂന്നുപേരോടും ആവശ്യപ്പെട്ടുവെന്നും അപ്പോള്‍ മൂന്നുപേരും ചേര്‍ന്ന് ശാന്തിക്കാരനെ ആക്രമിച്ചുവെന്നുമാണ് പരാതിയിലുള്ളത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ശാന്തിക്കാരനെ രക്ഷിച്ചത്.
അക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കണിച്ചാറില്‍ ഹര്‍ത്താല്‍ നടത്തി. പ്രതിഷേധ പ്രകടനവും നടന്നു. യൂണിയന് ഡയരക്ടര്‍ വി.എന്‍.രവി യോഗം ഉദ്ഘാടനം ചെയ്തു. മട്ടിണി വിജയന് അധ്യക്ഷനായി. വി.ആര്.ഗിരീഷ്, കെ.പി.അജി, കെ.എന്‍.സുനീന്ദ്രന്‍, കെ.ആര്.വിദ്യാനന്ദന്‍, സി.കെ.ബി.മോഹനന്, പ്രേമന് കൊല്ലംപ്പറ്റ എന്നിവര്‍ പ്രസംഗിച്ചു. പി.എ.രാജന് സ്വാഗതം പറഞ്ഞു. എസ്.എന്‍.ഡി.പി, ഹിന്ദുഐക്യവേദി, ശ്രീനാരായണ ധര്‍മവേദി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രകടനവും പൊതുയോഗവും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment