Latest News

എസ്.എസ്.എഫ്. സംസ്ഥാന സമരജാഗരണ യാത്രയ്ക്ക് തുടക്കമായി




കാസര്‍കോട്: എസ്.എസ്.എഫ്. സംസ്ഥാന സമരജാഗരണ യാത്രയ്ക്ക് തുടക്കമായി. കാസര്‍കോട് ജില്ലാ പര്യടനം പൂര്‍ത്തിയാക്കിയ യാത്ര ചൊവ്വാഴ്ച കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തും. ഉപ്പളയില്‍ നടന്ന ചടങ്ങില്‍ എസ്.വൈ.എസ്. സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് ജാഥ നായകരായ കെ. അബ്ദുല്‍ കാലം മാവൂര്‍, എന്‍.വി.അബ്ദുല്‍ റസ്സാഖ് സഖാഫി എന്നിവര്‍ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. യാത്രക്ക് മുന്നോടിയായി നടന്ന ഐ. ടീം റാലിക്ക് ഡിവിഷന്‍ നേതാക്കള്‍ നേതൃത്വം നല്‍കി.

രാവിലെ 10.30ന് ചെര്‍ക്കളയില്‍ നടന്ന സ്വീകരണ സമ്മേളനം സംഘാടക സമിതി ചെയര്‍മാന്‍ ഹാരിസ് സഖാഫി കുണ്ടാറിന്റെ അധ്യക്ഷതയില്‍ എസ്.വൈ.എസ്. സംസ്ഥാനസമിതി അംഗം അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ഉളിയത്തടുക്കയില്‍ നടന്ന സംഗമത്തില്‍ സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. മേല്‍പറമ്പില്‍ കണ്ണംകുളം മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ എസ്. വൈ. എസ്. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു.

വൈകിട്ട് കാഞ്ഞങ്ങാട് പുതിയ കോട്ട മഖാം സിയാറത്തോടെ സ്വീകരണ സമ്മേളനത്തിന് തുടക്കമായി. അശ്രഫ് അശ്‌റഫി ആറങ്ങാടിയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.

കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ധര്‍മവും സദാചാരവും തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സമര ജാഗരണ യാത്ര. സംസ്ഥാന വ്യാപകമായി 87 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളില്‍ പ്രമേയവിശദീകരണ പ്രഭാഷണങ്ങള്‍ നടത്തും. യാത്ര ഏഴിന് ബ്രിട്ടീഷ് വിരുദ്ധസമരത്തിന് നേതൃത്വം നല്‍കിയ ആലി മുസ്‌ലിയാരെ സ്മരിച്ച് തിരൂരങ്ങാടിയില്‍ സമാപിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.