Latest News

ജയിലില്‍ കഴിയുന്ന പിതാവിന്റെ മോചനത്തിനായി ഓപ്പണ്‍ഫോറത്തില്‍ മകന്‍

മനാമ : ബഹ്‌റൈനിലെ ജയിലില്‍ കഴിയുന്ന പിതാവിന്റെ മോചനത്തിനായി സന്ദര്‍ശക വീസയിലെത്തിയ മകന്‍ ഓപ്പണ്‍ ഹൗസില്‍ എംബസി അധികൃതരുടെ സഹായം തേടി. 

സുഹൃത്തായ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണു കണ്ണൂര്‍ സ്വദേശി ബഷീര്‍ (38) 14 വര്‍ഷമായി ജയിലില്‍ കഴിയുന്നത്. ബഹ്‌റൈന്‍ രാജാവിന് അപേക്ഷ നല്‍കാനാണു ശ്രമമെന്നു സ്ഥാനപതി ഡോ. മോഹന്‍ കുമാര്‍ പറഞ്ഞു.

രണ്ടാഴ്ചയായി സല്‍മാനിയ ആശുപത്രിയില്‍ കഴിയുന്ന ബഷീറിനെ പ്ലസ് വണ്ണിന് പഠിക്കുന്ന മകന്‍ ആദ്യമായാണു കാണുന്നത്. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ബഷീറിന്റെ ഉമ്മയും സന്ദര്‍ശക വീസയിലെത്തി ബഷീറിനെ കണ്ടിരുന്നു. ഇവര്‍ ജോലി തേടി ഇപ്പോള്‍ കുവൈത്തിലാണ്. 

ഓപ്പണ്‍ ഹൗസില്‍ ആറു പരാതികളാണ് ലഭിച്ചത്. നാലെണ്ണം ശമ്പള നിഷേധവും തൊഴിലൂടമ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചതും സംബന്ധിച്ച പരാതികളായിരുന്നു. സ്ഥാനപതിക്കൊപ്പം ഫസ്റ്റ് സെക്രട്ടറി നിര്‍മല്‍ കുമാര്‍ ചൗധരി, സെക്കന്റ് സെക്രട്ടറി ഗൗരവ് ഗാന്ധി, ഐസിആര്‍എഫ് ചെയര്‍മാന്‍ ജോണ്‍ ഐപ്പ് എന്നിവരും പങ്കെടുത്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.