Latest News

ഭക്ഷണം കഴിച്ച വകയില്‍ മന്ത്രിമാര്‍ നല്‍കാനുള്ളത് ലക്ഷങ്ങള്‍

Kerala, Ministers, Food,
തിരുവനന്തപുരം: സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ താമസിച്ച് ഭക്ഷണം കഴിച്ച വകയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മുന്‍മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരുമടങ്ങുന്ന വിവിഐ പികള്‍ നല്‍കാനുള്ളത് ലക്ഷങ്ങള്‍. തൈക്കാട് ഗസ്റ്റ് ഹൌസിന് മാത്രം പിരിഞ്ഞ് കിട്ടാനുള്ളത് പത്ത് ലക്ഷത്തിലേറെ രൂപ. 

സര്‍ക്കാര്‍ ഗസ്റ്റ് ഹൌസുകളില്‍ മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥപ്രമുഖര്‍ ക്കും താമസം സൌജന്യമാണെന്നൊരു വിചാരമുണ്ട് . വിവിഐപികളില്‍ പലര്‍ക്കും അങ്ങിനെയൊരു വിചാരമുണ്ടെന്ന് തോന്നുന്നു. ഗസ്റ്റ് ഹൌസുകളുടെ 1989 മുതലുള്ള കിട്ടാക്കടം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും മന്ത്രിയായി രണ്ടുവര്‍ഷം തികയും മുമ്പേ ആരോഗ്യമന്ത്രി വരുത്തിയിട്ടുള്ള കുടിശിക 31504 രൂപ. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബാണ് രണ്ടാംസ്ഥാനത്ത് 21500 രൂപ. ഉമ്മന്‍ചാണ്ടിയാണ് ഈ പട്ടികയില്‍ എറ്റവും താഴെ 165 രൂപ. കടംപറയുന്ന കാര്യത്തില്‍ പ്രതിപക്ഷവും മോശമില്ല. 

പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ രണ്ടായിരത്തി മുന്നുറ്റി തൊണ്ണൂറ്റിയഞ്ച് രൂപ കൊടുക്കാനുണ്ട് . കേന്ദ്രമന്ത്രി കെ വി തോമസ് അടക്കമുള്ള എം പിമാരും ചെറിയതോതില്‍ കടക്കാരാണ് . മരണമടഞ്ഞ മുന്‍മന്ത്രിമാരില്‍ ചിലരും വലിയ തുക ഗസ്റ്റ് ഹൌസുകളില്‍ താമസിച്ച വകയില്‍ സര്‍ക്കാരിലേക്കടയ്ക്കാനുണ്ട് .1989 മുതല്‍ 1993 വരെയുള്ള കാലവയളവില്‍ മുഖ്യമന്ത്രിയുടെ അണ്ടര്‍ സെക്രട്ടറിയുടെ പേരില്‍ അമ്പതിനായിരത്തി എഴുന്നൂറു രൂപയാണ് അടക്കാനുള്ളത് പിരിഞ്ഞ് കിട്ടാനുള്ള പണം നേടിയെടുക്കാന്‍ വകുപ്പും വേണ്ടത്ര ഉല്‍സാഹം കാണിക്കുന്നില്ല.

സര്‍ക്കാര്‍ ജീവനക്കാരുടെ താമസ ചിലവ് ടി എയില്‍ അടക്കണമെന്നാണ് നിയമം. സര്‍ക്കാരിന് കിട്ടാനുള്ള പണം ബന്ധപ്പെട്ടവരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കാനും വ്യവസ്ഥയുണ്ട്. പണമടക്കാത്തവര്‍ക്കെതിരെ ജപ്തി നടപടിയും സ്വീകരിക്കാം. കിട്ടിയാല്‍ കൊള്ളാം ഇല്ലെങ്കില്‍ പോകട്ടെ എന്നാണ് ഈ വിഷയത്തില് ഗസ്റ്റ് ഹൌസ് ഉടമകളായ ടൂറിസം വകുപ്പിന്റെ നിലപാട്.

Keywords: Kerala, Ministers, Food, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.