Latest News

യൂത്ത് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പ്: ഉദുമയില്‍ എ ഗ്രൂപ്പ് പിടച്ചെടുത്തു

ഗിരീഷ് നമ്പ്യാര്‍ 
വ്യാപകമായ കളളവോട്ടുകള്‍ നടന്നതായി ആരോപണം.
ഉദുമ: ഉദുമയില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാപകമായ കളളവോട്ടുകള്‍ നടന്നതായി ആരോപണം.
ബുധനാഴ്ച രാവിലെ മുതല്‍ പൊയിനാച്ചിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വാശിയേറിയ മത്സരമാണ് നടന്നത്. എ ഗ്രൂപ്പിലെ ഗിരീഷ് നമ്പ്യാര്‍ അടുക്കത്ത്‌വയല്‍ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. 189 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഐ ഗ്രൂപ്പിലെ രഞ്ജിത്തിനെ പരാജയപ്പെടുത്തിയത്. ഇതോടെ ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ ശ്രീധരന്റെ തട്ടകമായ ഉദുമ ഐ ഗ്രൂപ്പില്‍ നിന്ന് എ. ഗ്രൂപ്പ് പിടിച്ചെടുത്തു.

അതിനിടെ എ ഗ്രൂപ്പുകാര്‍ 100 ഓളം കളളവോട്ടുകള്‍ രേഖപ്പെടുത്തിയാണ് വിജയം കരസ്ഥമാക്കിയതെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ ആരോപിച്ചു. നാലാംവാതുക്കല്‍ ,മുക്കുന്നോത്ത്, പാക്യാര തുടങ്ങിയ സ്ഥലങ്ങളിലെ 90 ഓളം വരുന്ന സജീവ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വോട്ട് രേഖപ്പെടുത്തിയതായി ഐ ഗ്രൂപ്പ് നേതാക്കള്‍ മലബാര്‍ ഫ്‌ളാഷിനോട് പറഞ്ഞു.
ഇതിനെതിരെ കെ.പി.സി.സിക്കും രാഹുല്‍ ഗാന്ധിക്കും പരാതി അയച്ചതായും അവര്‍ അറിയിച്ചു.
സെക്രട്ടറിമാരായി എ ഗ്രൂപ്പിലെ ഗോപിനാഥ് ബാര, പ്രദീപ് ഉദയമംഗലം, അരവിന്ദാക്ഷന്‍ മേല്‍ബാര, സമീര്‍ മാങ്ങാട്, ഐ ഗ്രൂപ്പിലെ മധു കുണ്ടുകുളംപാറ എന്നിവരെ തിരഞ്ഞെടുത്തു.
തിരഞ്ഞെടുത്ത 83 ഭാരാവാഹികളില്‍ 60 പേര്‍ എ ഗ്രൂപ്പും, 23 പേര്‍ ഐ ഗ്രൂപ്പുകാരുമാണ്.
മണ്ഡലം തിരിച്ച് പിടിച്ചതില്‍ അഹ്‌ളാദം പ്രകടിപ്പിച്ച് ഉദുമ, മാങ്ങാട്, പൊയ്‌നാച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

ഉദുമയില്‍ എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ നടത്തിയ അഹ്‌ളാദ പ്രകടനം


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.