Latest News

ദുബായിലെ ഫ്‌ളാറ്റില്‍ നിന്നും കാസര്‍കോട് സ്വദേശിയുടെ നാല് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കവര്‍ന്നു

ദുബൈ: ദേര ദുബായില്‍ താമസസ്ഥലത്ത് നിന്നും കാസര്‍കോട് ബെണ്ടിച്ചാല്‍ സ്വദേശിയുടെ നാല് സ്വര്‍ണബിസ്‌ക്കറ്റുകള്‍ അടങ്ങിയ ബാഗ് കവര്‍ന്നു. ഒരു സ്വര്‍ണ ബിസ്‌ക്കറ്റ് 16 പവന്‍ വരും. മൊത്തം 15 ലക്ഷത്തില്‍ പരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
10 പേര്‍ താമസിക്കുന്ന ഒരു ഹാളും 6 പേര്‍ താമസിക്കുന്ന മുറിയും അടങ്ങിയ ഒരു ഫ്‌ളാറ്റില്‍ അതിക്രമിച്ചുകയറിയാണ് കവര്‍ച്ച നടത്തിയത്. ഏപ്രില്‍ 14നാണ് സംഭവം നടന്നത്. വൈകിട്ട് 6.45നും 7.45നും ഇടയിലാണ് കവര്‍ച്ച. ഫ്‌ളാറ്റിന്റെ താക്കോല്‍ എല്ലാവരുടെയും കൈവശമുണ്ട്. കൂടാതെ ജോലികഴിഞ്ഞ് വന്നവര്‍ ഉറങ്ങുമ്പോള്‍ മുറിക്കകത്ത് നിന്ന് പൂട്ടാറില്ല. കവര്‍ച്ച നടന്നതറിഞ്ഞ് മുറിയിലെ താമസക്കാരായ മലയാളികള്‍ അങ്കലാപ്പിലായി.
ദുബൈയ് പൊലീസ് എത്തി അന്വേഷണം ഊര്‍ജിതമാക്കി. ഫ്‌ളാറ്റിലേക്ക് പോകുന്ന വഴിയരികെ നാല് മൊബൈല്‍ കടകളുടെ സെക്യൂരിറ്റി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. ഇതില്‍ നിന്നും സംശയകരമായ സാഹചര്യത്തില്‍ രണ്ടുപേര്‍ ഫ്‌ളാറ്റിന് അകത്തേക്ക് കടക്കുന്നത് വ്യക്തമാകുന്നുണ്ട്. ഇവര്‍ പെട്ടിയുമായി തിരിച്ചിറങ്ങുന്നതും ക്യാമറയിലുണ്ട്. ഇവര്‍ക്ക് വേണ്ടി ഊര്‍ജിതമായ അന്വേഷണം നടക്കുന്നുണ്ട്‌

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.