Latest News

മലേഷ്യയില്‍ യുവാവിന് ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിന് ട്രാവല്‍ ഉടമയ്‌ക്കെതിരെ കേസ്

കാസര്‍കോട്: വ്യാജ വിസ നല്‍കി യുവാവിനെ മലേഷ്യന്‍ ജയിലിലാക്കിയ ട്രാവല്‍ ഉടമയ്‌ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനിലെ ഉടമ പൊവ്വല്‍ എ.ബി. മഹലില്‍ എ.ബി. കലാമിനെതി (40) രെയാണ് പോലീസ് കേസെടുത്തത്. മംഗല്‍പാടിയിലെ മൂസയുടെ മകള്‍ നഫീസയുടെ (37) പരാതിയിലാണ് കലാമിനെതിരെ കേസെടുത്തത്.

2012 ഒക്‌ടോബറില്‍ മലേഷ്യയിലേക്ക് 30,000 രൂപ ശമ്പളമുള്ള ജോലി ഉണ്ടെന്ന് പറഞ്ഞ് നഫീസയുടെ മകന്‍ മുഹമ്മദ് ഇസ്ഹാഖിനോട് വിസയ്ക്കായി ഒന്നര ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ആദ്യം 50,000 രൂപ അഡ്വന്‍സ് നല്‍കിയിരുന്നു. 2013 ജനുവരി നാലിന് ഒരു ലക്ഷം രൂപയും നല്‍കി. ഇതിനു ശേഷം കലാം നല്‍കിയ വിസയില്‍ 2013 ജനുവരി ഒമ്പതിനാണ് മുഹമ്മ്ദ് ഇസ്ഹാഖ് ചെന്നൈ വഴി മലേഷ്യയിലേക്ക് പോയത്.

മലേഷ്യയിലെത്തിയ ഇസ്ഹാഖിനെ വ്യാജ വിസ തയ്യാറാക്കിയതിന് മലേഷ്യന്‍ പോലീസ് പിടികൂടുകയും ജലിലിടുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് ഇസ്ഹാഖിന്റെ മാതാവായ നഫീസ കാസര്‍കോട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രാവല്‍ ഉടമ കലാമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.