അടുത്ത വീട്ടില്‍ പണികഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് കണ്ടുവെന്നാണ് അമ്മ പോലീസിന് മൊഴിനല്കിയത്. കരച്ചില്‍കേട്ട് ഓടിയെത്തുകയായിരുന്നു ഇവര്‍. ബഹളംവെച്ച തന്നെയും സഹോദരിയെയും മാരുതി മര്‍ദിച്ചുവെന്നും ഇവര്‍ പറയുന്നു. ഭയന്നാണ് അന്ന് പരാതി നല്കാതിരുന്നത്. പിന്നീട് കുട്ടിക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആസ്പത്രിയിലെത്തിയത്. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.വി.വേണുഗോപാല്‍, എസ്.ഐ. പി.കെ.ജോസ് എന്നിവര്‍ ആസ്പത്രിയിലെത്തി മൊഴിയെടുത്തു.
പീഡനത്തിനിരയായ കുട്ടിയെ പത്തുദിവസം ആസ്പത്രിയില്‍ കൊണ്ടുപോകാന്‍ അനുവദിച്ചില്ലെന്ന് അമ്മ പോലീസില്‍ മൊഴിനല്കിയിട്ടുണ്ട്. വേദന സഹിക്കാനാവാത്ത സ്ഥിതിയിലായിരുന്നു കുട്ടി. പാതി കന്നടയിലും പാതി മലയാളത്തിലുമാണ് യുവതി പോലീസിനോട് വിവരങ്ങള്‍ ധരിപ്പിച്ചത്. പീഡനകാര്യം അറിഞ്ഞിട്ടും പോലീസ് ആസ്പത്രിയിലെത്താന്‍ വൈകിയെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അഞ്ച് മണിക്കൂറിനുശേഷമാണ് പോലീസ് എത്തിയതെന്നാണ് പരാതി.
വെള്ളിയാഴ്ച രാവിലെയാണ് ബാലികയെയുംകൊണ്ട് അമ്മ ജില്ലാ ആസ്പത്രിയിലെത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment