എട്ടരലക്ഷത്തോളം വോട്ടര്‍മാരുള്ള ജില്ലയാണ് കാസര്‍കോട്. തികച്ചും ആയിരം ആളുകളെപോലും സംഘടിപ്പിക്കാന്‍ കഴിയാത്തവര്‍ എന്ത് ആദര്‍ശമാണ് ജനങ്ങള്‍ക്ക് പഠിപ്പിച്ചത് എന്നറിയാന്‍ കൗതുകമുണ്ട്.
20-ാം ആണ്ട് നേര്‍ച്ച കഴിച്ചപ്പോള്‍ ആമീന്‍ പറയാന്‍പോലും ആളില്ലാതെപോയത് നേതാക്കളും അനുയായികളും മുസ്‌ലിം ലീഗില്‍ ലയിച്ചപ്പോള്‍ ഐ.എന്‍.എല്‍ ഉറയഴിച്ച പാമ്പിന്‍ തൊലിമാത്രമായിപ്പോയതിന്റെ തെളിവാണ്.
സമൂഹത്തിന്റെ ഐക്യവും കെട്ടുറപ്പും ആഗ്രഹിക്കലും പ്രോത്സാഹിപ്പിക്കലുമാണ് രാഷ്ട്രീയം. ഒന്നിച്ചു നില്‍ക്കുന്ന സമൂഹത്തെ ഭിന്നിപ്പിച്ചേ അടങ്ങു എന്ന എന്ന ചിന്തവെക്കുന്നവര്‍ കൊണ്ടുനടക്കുന്ന മഴുവിന് വെട്ടിയിടാന്‍ കഴിയുന്ന പാഴ്മരമല്ല മുസ്‌ലിം ലീഗ്. ഒരുപാട് മീര്‍സാദിഖുമാരെയും ഒരുപാട് മീര്‍ജാഫര്‍മാരേയും കണ്ടവരാണ് ലീഗ്. ഏത് രൂപത്തിലും ഇവര്‍ പുനര്‍ജനിച്ചാലും അവരെ തിരിച്ചറിയാന്‍ സമൂഹത്തിന് പ്രയാസമില്ല. അനാഥ പ്രേതങ്ങളെ ഇടതുപക്ഷ പാലമരത്തില്‍ തളക്കാന്‍ വെപ്രാളപ്പെടുന്ന രാഷ്ട്രീയ ദുര്‍മന്ത്രവാദികള്‍ക്ക് പഠിക്കാന്‍ മാത്രം വലിയകാലമാണ് രണ്ട് പതിറ്റാണ്ട്. തെറ്റ് തിരിച്ചറിഞ്ഞ് മാതൃസംഘടനയില്‍ അണിചേരാന്‍ സന്നദ്ധരാവുകയാണ് സാമാന്യ ബുദ്ധിനഷ്ടപ്പെട്ടില്ലെങ്കില്‍ ഇനിയെങ്കിലും ചെയ്യേണ്ടത്. കഴിഞ്ഞ ദിവസം കാസര്‍കോട്ട് നടന്ന ജില്ലാ സമ്മേളന പ്രകടനത്തില്‍ 850 പേരെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത് 20 വര്‍ഷത്തെ പ്രവര്‍ത്തനമാണ് തെളിയിച്ചതെന്ന് ചെര്‍ക്കളം കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment