Latest News

തൊഴിലുറപ്പ് തൊഴിലാളി ജാഥ ശനിയാഴ്ച സമാപിക്കും


കാസര്‍കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നാലിന്് സംഘടിപ്പിക്കുന്ന സത്യഗ്രഹ സമരത്തിന്റെ വിളംബരമറിയിച്ച് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ജാഥകള്‍ക്ക് ആവേശകരമായ വരവേല്‍പ്. വടക്കന്‍ ജാഥ വെള്ളിയാഴ്ച രാവിലെ ബദിയടുക്കയില്‍ നിന്നാരംഭിച്ച് മാര്‍പ്പനടുക്ക, നാട്ടക്കല്ല്, മുള്ളേരിയ, അഡൂര്‍, പടുപ്പ്, കുണ്ടംകുഴിയില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ജാഥാലീഡര്‍ എം രാജന്‍, മാനേജര്‍ ടി എം എ കരീം, അംഗങ്ങളായ എം സി മാധവന്‍, എം ശാന്ത, സി രാമചന്ദ്രന്‍, വി നാരായണന്‍, സി കെ കുമാരന്‍, സുബ്ബണ്ണ ആള്‍വ എന്നിവരും അഷറഫ്, ശങ്കരന്‍, ടി എന്‍ നമ്പ്യാര്‍, കെ ജനനി, എ ബാബു, ഉഷ, രമണി, മോഹനന്‍ കാടകം, ശശികല, എം രാഘവന്‍, പുഷ്പലത, ചാക്കോ, എം സുകുമാരന്‍, എ ദാമോദരന്‍ എന്നിവരും സംസാരിച്ചു.
തെക്കന്‍ ജാഥ മാലോത്ത് നിന്നാരംഭിച്ച് ഭീമനടി, കൊല്ലമ്പാറ, നീലേശ്വരം ബസ്‌സ്റ്റാന്‍ഡ്, ചാളക്കടവ്, ഒടയംചാലില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ജാഥാലീഡര്‍ പി ബേബി, മാനേജര്‍ ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, അംഗങ്ങളായ കയനി കുഞ്ഞിക്കണ്ണന്‍, കെ വി ജനാര്‍ദനന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, പി സി സുബൈദ, പി ശ്യാമള എന്നിവരും കെ ഡി മോഹനന്‍, എം കുഞ്ഞമ്പു, എം കുഞ്ഞികൃഷ്ണന്‍, എ പി രതി, പാറക്കോല്‍ രാജന്‍, സുധാകരന്‍, കെ വി ദാമോദരന്‍, പി എം സന്ധ്യ, ഒ കുഞ്ഞികൃഷ്ണന്‍, പി ശശീന്ദ്രന്‍ എന്നിവരും സംസാരിച്ചു. ഇരുജാഥയും ശനിയാഴ്ച വൈകിട്ട് 4.30ന് വെള്ളിക്കോത്ത് സമാപിക്കും. സമാപന പൊതുയോഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.
തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ക്ഷേമപെന്‍ഷന്‍ പദ്ധതി ഉറപ്പുവരുത്തുക, മിനിമം പെന്‍ഷന്‍ 1000 രൂപയായി ഉയര്‍ത്തുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് മതിയായ തുക നീക്കിവയ്ക്കുക, വര്‍ഷാരംഭത്തില്‍ തന്നെ പ്രവൃത്തി ആരംഭിക്കുക, രജിസ്റ്റര്‍ ചെയ്ത എല്ലാ കുടുംബത്തിനും 2013-14 വര്‍ഷത്തില്‍ 200 ദിവസം തൊഴില്‍ ഉറപ്പുവരുത്തുക, കൂലി 320 രൂപയായി ഉയര്‍ത്തുക, സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെ നൂറുദിനം ജോലിചെയ്ത എല്ലാ കുടംബത്തിനും ഓണപ്പുടവ നല്‍കുക, നെല്‍കൃഷി അടക്കമുള്ള കാര്‍ഷിക മേഖലയിലെ ജോലികളും പരമ്പരാഗത വ്യവസായത്തിലെ ജോലികളും ക്ഷീരകര്‍ഷകരെയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സത്യഗ്രഹം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.