പീഡനത്തിനിരയായ പെ ണ്‍കുട്ടിയുടെ മാതൃ സഹോദരി മഞ്ജുളയുടെ ഭര്‍ത്താവാണ് മാരുതി. ഏപ്രില്‍ 17 ന് ഉച്ചക്ക് ലക്ഷ്മി നഗറിലെ വാടക വീട്ടില്‍ വെച്ച് പെണ്‍കുട്ടിയെ മാരുതി പീഡിപ്പിച്ചത്. സംഭവ സമയം പെണ്‍കുട്ടിയുടെ മാതാവ് ഇളയമകളെയും കൂട്ടി തൊട്ടടുത്ത് വീട്ടിലേക്ക് പോയിരുന്നു. അവിടെ നിന്നും അഞ്ച് മിനുറ്റിനകം തിരിച്ച് വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ മാരുതി പീഡിപ്പിക്കുന്നതാണ് നേരില്‍ കണ്ടത്.
മാരുതിയുടെ ഭീഷണിയെ തുടര്‍ന്ന് സംഭവം പുറത്ത് പറയാന്‍ പെണ്‍കുട്ടിയോ പെണ്‍കുട്ടിയുടെ മാതാവോ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് പീഡനത്തെ കുറിച്ച് പോലീസില്‍ പരാതി നല്‍കിയത്.
മാരുതിയെ പിടികൂടാന്‍ കെണിയൊരുക്കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്ത ദിവസം വൈകിട്ട് വിവരം മണത്തറിഞ്ഞ മാരുതി നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. പോലീസ് മാരുതിയെ പിടികൂടാന്‍ അന്വേഷണം കര്‍ണ്ണാടകയിലേക്ക് വ്യാപിപ്പിച്ചതിനിടയിലാണ് മാരുതി പോലീസിന്റെ വലയിലായത്.
മാരുതിയും ഭാര്യ മഞ്ജുളയും രണ്ട് ആണ്‍മക്കളും പീഡനത്തിനിരയായ പെണ്‍കുട്ടിയും മാതാവും ഒരേ വീട്ടിലാണ് താമസം. പീഡന സംഭവം നടക്കുമ്പോള്‍ മാരുതിയുടെ ജന്മനാ മന്ദബുദ്ധിയായ മകന്‍ വീട്ടിലുണ്ടായിരുന്നു. എല്ലാറ്റിനും സാക്ഷിയായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment