കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്ക് വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണ് സാരമായി പരിക്കേറ്റു.
തിങ്കളാഴ്ച ഉച്ചക്ക് പതിനൊന്നര മണിയോടെ ഉദിനൂരിലാണ് സംഭവം. തൃക്കരിപ്പൂരിലെ ചുമട്ടുതൊഴിലാളിയും സിഐടിയു സജീവ പ്രവര്‍ത്തകനുമായ നടക്കാവ് വൈക്കത്തെ കെ മധു(46)വാണ് മരണപ്പെട്ടത്.
കമാനം ഉയര്‍ത്തുന്നതിന് സഹായിച്ചുകൊണ്ടിരുന്ന നാടക സംവിധായകനും ചിത്രകാരനും മേക്കപ്പ്മാനുമായ സുരഭി ഈയ്യക്കാട്(50), ഉദിനൂരിലെ ടി വി ഷൈജു(30) എന്നിവര്‍ക്കാണ് ഷോക്കേറ്റ് തെറിച്ചുവീണ് പരിക്കേറ്റത്. ഇവരെ ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയി ല്‍ പ്രവേശിപ്പിച്ചു.
ഉദിനൂര്‍ കിനാത്തിലിലെ സാംസ്‌കാരിക സമിതി വായനശാലയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന്റെയും സംസ്ഥാനതല അമേച്വര്‍ നാടക മത്സരത്തിന്റെയും പ്രചരണത്തിന് വേണ്ടി ഇരുമ്പ് കമ്പിയില്‍ വൃത്താകൃതിയില്‍ തീര്‍ത്ത കമാനം റോഡിന് കുറുകെ സ്ഥാപിക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. റോഡരികിലൂടെ ജോലിക്ക് പോവുകയായിരുന്ന മധു കമാനം ഉയര്‍ ത്തുന്നത് കണ്ട് അവരെ സ ഹായിക്കാന്‍ നാടക സം ഘാടകരോടൊപ്പം ചേരുകയായിരുന്നു. മത്സരം തിങ്കളാഴ്ച വൈകിട്ടാണ് ആരംഭിക്കേണ്ടിയിരുന്നത്.
ഇതിനുള്ള സജീവമായ ഒരുക്കത്തിലായിരുന്നു സമിതി പ്രവര്‍ത്തകര്‍.
വൈകിട്ട് പ്രശസ്ത നാടക നടിയും ചലച്ചിത്ര താരവുമായ നിലമ്പൂര്‍ ആയിഷയാണ് മത്സരം ഉദ്ഘാടനം ചെയ്യുന്നത്. മെയ് 1 ന് നാടക മത്സരം സമാപിക്കും. 2 ന് വൈകിട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് സാംസ്‌കാരിക സമിതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്.
പരിപാടിയുടെ ഒരുക്കത്തിനിടയില്‍ ആകസ്മികമായി നടന്ന ഈ ദുരന്തം നാടിനെ കണ്ണീരിലാഴ്ത്തി. സാംസ്‌കാരിക സമിതിയുടെ സജീവ പ്രവര്‍ത്തകനാണ് മരണപ്പെട്ട മധു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment