Latest News

സഹോദരങ്ങളായ കുട്ടികള്‍ അലമാരയില്‍ ശ്വാസം മുട്ടി മരിച്ചു

പാലക്കാട്: സഹോദരങ്ങളായ ആണ്‍കുട്ടികളെ അലമാരയ്ക്കകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ചേരാമംഗലം നാപ്പന്‍പൊറ്റ നാഗരാജന്റെയും ഓമനയുടെയും മക്കളായ പ്രജിത്ത് (9), ശ്രീജിത്ത് (6) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം.
ലോട്ടറിവില്പനക്കാരനായ നാഗരാജനും കൂലിപ്പണിക്കാരിയായ ഓമനയും പണിക്കുപോയ സമയത്തായിരുന്നു സംഭവം. കാലത്ത് ഇരുവര്‍ക്കും ഭക്ഷണംനല്‍കിയശേഷമാണ് അമ്മ പണിക്കുപോയത്. ഉച്ചവരെ സമീപത്തെ വീടുകളിലെ സുഹൃത്തുക്കളുമായി കളിച്ചിരുന്നു. ഉച്ചയോടെ വീടിന് തൊട്ടടുത്ത കടയില്‍നിന്ന് മിഠായിവാങ്ങി വീട്ടിലേക്കുപോകുന്നത് കണ്ടതായും പ്രദേശവാസികള്‍ പറയുന്നു.

വീട്ടിന്റെ മുന്‍വാതില്‍ പൂട്ടിയതിനാല്‍ പിറകുവശത്തെ വാതിലിലൂടെ ഇരുവരും അകത്തുകടന്ന് ഭക്ഷണവും പഴവും കഴിച്ചിട്ടുണ്ട്.

പിന്നീട്, കളിക്കുന്നതിനിടെ ഇരുവരും അലമാരയ്ക്കകത്ത് കയറിയതാണെന്ന് സംശയിക്കുന്നു. പൂട്ടാറില്ലാത്ത അലമാറയ്ക്കകത്തുകയറി വാതിലടച്ചതും അബദ്ധത്തില്‍ അതിനകത്ത് കുടുങ്ങിയതായും സംശയിക്കുന്നു.

സാധാരണ മുത്തശ്ശി ചെല്ലമ്മ ഉണ്ടാകാറുണ്ടെങ്കിലും അവര്‍ ഇന്നലെ വടക്കഞ്ചേരിക്ക് പോയിരുന്നു. വൈകീട്ടോടെ പണികഴിഞ്ഞെത്തിയ അമ്മ മക്കളെ കാണാഞ്ഞ് അടുത്തവീട്ടിലും പരിസരങ്ങളിലും തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

തുണിയെടുക്കാനായി അലമാര തുറന്നപ്പോള്‍ രണ്ടുമക്കളും അതിനകത്തുനിന്ന് വീഴുകയായിരുന്നു. അമ്മ കരയുന്നതുകേട്ടെത്തിയ നാട്ടുകാര്‍ ഇവരെ ആലത്തൂര്‍ സ്വകാര്യ ആസ്പത്രിയില്‍ എത്തിക്കയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചു. മേലാര്‍കോട് എ.യു.പി. സ്‌കൂളില്‍ പ്രജിത്ത് നാലാംക്ലാസിലും ശ്രീജിത്ത് ഒന്നാംക്ലാസിലും പഠിക്കുന്നു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.