ടി പി ചന്ദ്രശേഖരന് വധക്കേസിലെ സാക്ഷിയാണ് നിത്യാനന്ദന്, മാറാട് പ്രത്യേക കോടതിയില്‍ നടന്ന വിചാരണയില്‍ സി പി എം കൂത്തുപറമ്പ് ഏരിയാസിക്രട്ടറി കെ ധനഞ്ജയന്, ഓഫീസ് സിക്രട്ടറി ബാബു എന്നിവര്‍ക്കെതിരെ നിത്യാനന്ദന് മൊഴി നല്‍കിയിരുന്നു. കേസിലെ പ്രതികളായ കൊടി സുനിയും കിര്‍മാണി മനോജും സംഘവും സി പി എം കൂത്തുപറമ്പ് ഏരിയാകമ്മറ്റി ഓഫീസിലെത്തിയപ്പോള്‍ കെ ധനഞ്ജയനും ബാബുവും ചേര്‍ന്ന് പ്രതികളെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടുവെന്നായിരുന്നു സാക്ഷി മൊഴി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നേതാക്കള്‍ക്കെതിരെയുള്ള സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നതിനിടയിലാണ് നിത്യാനന്ദന് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്.
സി പി എം പ്രവര്‍ത്തകനായിരുന്ന നിത്യാനന്ദന് ഈ അടുത്തകാലത്താണ് സി പി എം വിട്ടത്. തുടര്‍ന്ന് നിത്യാനന്ദന് നേരെ വധശ്രമം നടന്നിരുന്നു. ഇരുകൈകളും കാലും തല്ലിയൊടിച്ച നിത്യാനന്ദന് മാസങ്ങളോളം ചികിത്സയിലായിരുന്നു. സംഭവത്തില്‍ സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. കതിരൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment