ജില്ലാ ശിശുക്ഷേമസമിതി, പൂല്ലൂര്‍ എകെജി ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ 150 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച രണ്ട് ദിവസത്തെ അഭിനയക്കളരി സമാപിച്ചു. സമാപന പരിപാടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദു റഹിമാന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കുളള സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. അഭിനയക്കളരി സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി.പി.കരിയന്‍ ഒ.എം.ബാലകൃഷ്ണന്‍,ഭരതന്‍ പിലിക്കോട്,കെ.വി.രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹരീഷ് നടക്കാവ,് സുഭാഷ് അറുകര,ഉണ്ണിരാജ,സ്മിത മടിക്കൈ,എം.വി.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.എം.വി.നാരായണന്‍ സ്വാഗതം പറഞ്ഞു.
അഭിനയക്കളരിയോടനുബന്ധിച്ച് നടന്ന ബാലപീഡനത്തിനെതിരെയുളള ബോധവല്‍ക്കരണ സെമിനാര്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എ(ഉദുമ) ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് മണി ജി.നായര്‍ ക്ലാസ്സെടുത്തു. സുനു ഗംഗാധരന്‍,വിനോദ്കുമാര്‍ പളളയില്‍ വീട് എന്നിവര്‍ പ്രസംഗിച്ചു. കുത്തൂര്‍ കണ്ണന്‍ മാസ്റ്റര്‍ സ്വാഗതവും അബു ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment