കഞ്ചാവുമായി ഏതാനും പേരെ അറസ്റ്റ് ചെയ്ത കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ റിട്ട.സി ഐ ലക്ഷ്മണന്‍ കോടതിയില്‍ ഹാജരാവുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുകയായിരുന്നു. വടകര നര്‍ക്കോട്ടിക് കോടതിയില്‍ നടക്കുന്ന കേസില്‍ സി ഐ ഹാജരാകാവാതിരുന്നതിനെ തുടര്‍ന്ന് നിരവധി തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് വെളളിയാഴ്ച കാലത്ത് അത്തോളി എസ്‌ഐയും 25ഓളം വരുന്ന പോലീസ് സംഘവും വീട് വളഞ്ഞുവെങ്കിലും ലക്ഷ്മണന്‍ അറസ്റ്റിന് വഴങ്ങിയില്ല.
തുടര്‍ന്ന് പോലീസ് സംഘം അടുക്കള വാതിലിന്റെ ഗ്രില്‍സ് തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. വിവരമറിഞ്ഞ സി പി എം നേതാവ് എസ് ഐ യുമായി സംസാരിച്ചശേഷം ലക്ഷ്മണനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ തനിക്ക് അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നും കോടതിയില്‍ ഹാജരാവാതിരുന്നത് പ്രത്യേക കാരണമുണ്ടെന്നും റിട്ട. സി ഐ പറയുന്നുണ്ടായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment