Latest News

സിനാന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

Sinan
കൊച്ചി: കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ മൂലം ഉടലിനേക്കാള്‍ വലിയ തലയുമായി പിറന്ന സിനാന്‍ മരിച്ച വിവരം ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി സിനാന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് സഹായമെത്തിക്കാനും മറ്റുമായി ഉണ്ടാക്കിയ ജില്ലാതല സെല്ലിന് സിനാന്റെ മാതാപിതാക്കള്‍ അപേക്ഷ നല്‍കണം. അതിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

സെല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കാണിച്ച് കാസര്‍കോട് ബോവിക്കാനം സ്വദേശി ബി.സി.കുമാരന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സിനാന്റെ കാര്യം അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധിയില്‍പ്പെടുത്തിയത്. ഏപ്രില്‍ 8-ലെ മാതൃഭൂമി വാര്‍ത്തയാണ് അഡ്വ. കാളീശ്വരം രാജ് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. സിനാന്റെ മാതാപിതാക്കള്‍ ഹര്‍ജിയില്‍ കക്ഷികളല്ലാത്തതിനാല്‍ അവരോട് ജില്ലാതല സമിതിയില്‍ പരാതി നല്‍കാന്‍ നിര്‍ദേശിക്കാന്‍ ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചു.

ജില്ലാതല സമിതി ഇതിനകം എത്ര പേര്‍ക്ക് സഹായം നല്‍കിയെന്നും എത്ര അപേക്ഷകള്‍ പരിഗണന കാത്തുകിടക്കുന്നുണ്ടെന്നും അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനകം ഓരോരുത്തര്‍ക്കും നല്‍കിയ നഷ്ടപരിഹാരത്തുകയെത്രയെന്ന് അറിയിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

എട്ടുമാസം മാത്രം പ്രായമുള്ള സിനാന്റെ തല വലുതാവുന്നതായിരുന്നു അസുഖം. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പട്ടികയില്‍ സാങ്കേതിക കാരണങ്ങളാല്‍ സിനാന്‍ ഉള്‍പ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ചികിത്സാസഹായം ലഭിച്ചിരുന്നുമില്ല. മാതാപിതാക്കളായ സലാഹുദ്ദീനും ഫാത്തിമയും 9.5 സെന്റിലെ വീടും സ്വര്‍ണാഭരണങ്ങളും വിറ്റാണ് മകന്റെ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്. ലക്ഷക്കണക്കിന് രൂപ ചികിത്സയ്ക്കായി ചെലവായി. സര്‍ക്കാരിന്റെ സഹായം കിട്ടാത്തതിനാല്‍ നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ചികിത്സ.

എന്‍ഡോസള്‍ഫാന്‍: സഹായത്തിന് കത്തു നില്‍ക്കാതെ സിനാന്‍ മോന്‍ യാത്രയായി

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Endosulfan, Sinan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.