കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാലുകിലോ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ അനധികൃതമായി കടത്തിയ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ഒരു കോടി പന്ത്രണ്ടുലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഒരു കിലോ വീതമുള്ള നാലു സ്വര്‍ണ ബാറുകള്‍ പകുതിയായി മുറിച്ചു ടിവിയുടെ അനുബന്ധ ഉപകരണമെന്നു തെറ്റിദ്ധരിക്കുന്ന അറയുണ്ടാക്കിയാണു ഒളിപ്പിച്ചത്. ടിവി ഉള്‍പ്പെടെ കുറച്ചുസാധനങ്ങള്‍ മാത്രമാണു യാത്രക്കാരന്‍ കൊണ്ടുവന്നിരുന്നത്.
എക്‌സ്‌റേ പരിശോധന കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ സംശയം തോന്നിയ എയര്‍ കസ്റ്റംസ് വിഭാഗം ബാഗേജുകള്‍ വീണ്ടും പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണു ടിവിയോടു ചേര്‍ന്ന് ഉപകരണം കണെ്ടത്തിയത്. ഇതു പൊളിച്ചപ്പോഴാണ് എട്ടു കഷണങ്ങളാക്കി കാഥോഡ് റേ ടെക്‌നോളജി പേപ്പര്‍ ഉപയോഗിച്ചു പൊതിഞ്ഞ നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്.
സ്വര്‍ണക്കട്ടികള്‍ക്കു 3.99927 കിലോ തൂക്കം വരും. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇവയ്ക്കു 97,86,414 രൂപയും ഇന്ത്യയില്‍ 1,11,97,956 രൂപയും വില ലഭിക്കും. കഴിഞ്ഞ നാലു മാസമായി റാസ് അല്‍ ഖൈമയില്‍ ഡ്രൈവറായി ജോലി ചെയ്യുന്നയാളാണു പിടിയിലായ യാത്രക്കാരന്‍. കൂടുതല്‍ ചോദ്യംചെയ്യലും പരിശോധനയും നടക്കുന്നതിനാല്‍ ഇയാളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
കരിപ്പൂരില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണിത്. ഒരുമാസത്തിനിടെ 15 കിലോയിലേറെ സ്വര്‍ണം കരിപ്പൂരില്‍ പിടിച്ചു. രണ്ടു തവണ മൂന്നുകിലോ സ്വര്‍ണം യാത്രക്കാരനില്‍നിന്നു പിടികൂടിയിരുന്നു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ രോഹിത്കുമാറിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ശ്രീകുമാര്‍, എം.കെ. പ്രവീണ്‍, ജിജി ഏബ്രഹാം, ചന്ദന്‍കിഷോര്‍, പ്രകാശ് അലക്‌സ്, എ.ആര്‍. അമീന്‍, വിനോദ്കുമാര്‍, സഹീറുദീന്‍ തുടങ്ങിയവരാണു സ്വര്‍ണം പിടികൂടിയത്. പിടിയിലായ യാത്രക്കാരനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment