Latest News

‘ഹിജഡ’ ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കം

Malabarflash-Photo-Exbition

തിരുവനന്തപുരം: ഹിജഡകളുടെ ജീവിതം പ്രമേയമാക്കിയ ഫോട്ടോ പ്രദര്‍ശനത്തിന് തലസ്ഥാനം വേദിയാകുന്നു. മലയാളികള്‍ക്ക് അപരിചിതമായ ഹിജഡകളുടെ ജീവിതത്തിലെ അപൂര്‍വ നിമിഷങ്ങളും ആചാരാനുഷ്ഠാനങ്ങളുടെയും കാഴ്ചകളുമായാണ് ഫോട്ടോ പ്രദര്‍ശനം. മാധ്യമം ഫോട്ടോഗ്രാഫര്‍ പി. അഭിജിത്തിന്‍െറ ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍.
ഹിജഡകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഏയ്ഞ്ചല്‍ ഗ്ളാഡി ചൊവ്വാഴ്ച രാവിലെ 10ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. രാവിലെ 10 മുതല്‍ രാത്രി ഏഴ് വരെ പ്രസ്ക്ളബ് ഹാളിലാണ് പ്രദര്‍ശനം.
വര്‍ഷങ്ങളോളം തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ സാഹസികമായി നടത്തിയ യാത്രയില്‍ നിന്നാണ് ഹിജഡകളുടെ അപൂര്‍വ ജീവിത മുഹൂര്‍ത്തങ്ങള്‍ കാമറയില്‍ ഒപ്പിയെടുത്തത്. കാലങ്ങളായി നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്ന ഹിജഡകളുടെ ജീവിതവും സാമൂഹിക ജീവി എന്ന നിലയിലുള്ള നിലനില്‍പിന് വേണ്ടി ഉയര്‍ത്തുന്ന രാഷ്ട്രീയ പോരാട്ടവും ചിത്രങ്ങള്‍ക്ക് പ്രമേയമാകുന്നുണ്ട്. ഈ ഫോട്ടോ അന്വേഷണവുമായി ബന്ധപ്പെട്ടുള്ള യാത്രയില്‍ ഉണ്ടായ അനുഭവങ്ങളും പ്രദര്‍ശനത്തില്‍ വിഷയമാകുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.