Latest News

അസ്ഹര്‍ വധം: ബി.ജെ.പി പ്രവര്‍ത്തകരെ വെറുതെവിട്ടതിനെതിരേ ഹൈക്കോടതിയില്‍ ഹരജി

Ashar
കൊച്ചി: കാസര്‍കോട് വെടിവെയ്പ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കുമ്പള ആരിക്കാടി കടവത്തെ ഇസ്മായിലിന്റെ മകന്‍ മുഹമ്മദ് അസ്ഹര്‍ കുത്തേറ്റ് മരണപ്പെട്ടതുമായി ബന്ധപെട്ട് പ്രതികളായ അഞ്ച് ബി.ജെ.പി പ്രവര്‍ത്തകരെ വെറുതെവിട്ട കീഴ്‌കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
കേസിലെ സാക്ഷിയായ മുനീര്‍ നല്‍കിയ അപ്പീലില്‍ ജസ്റ്റിസുമാരായ കെ ടി ശങ്കരന്‍, എം. എല്‍ ജോസഫ് ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചു. പ്രതികളായ താളിപ്പടുപ്പിലെ എച്ച്. രമേശ (21), കേളുഗുഡ്ഡെയിലെ കെ. സജിത് കുമാര്‍ (20), ബി.കെ. പവന്‍ കുമാര്‍ (26), കൊറുവയലിലെ ബി. ശശിധര (23), ബങ്കരക്കുന്നിലെ സതീഷ് നായക്ക് (30) എന്നിവരെയാണ് കാസര്‍കോട് സെഷന്‍സ് കോടതി സംശയത്തിന്റെ ആനൂകൂല്യം നല്‍കി വെറുതെ വിട്ടത്. എന്നാല്‍, താനുള്‍പെട്ട സാക്ഷികളുടെ മൊഴികള്‍ പരിഗണിക്കാതെയാണ് കീഴ്‌കോടതി ഉത്തരവെന്ന ചൂണ്ടികാട്ടിയാണ് അപ്പീല്‍ നല്‍കിയത്.
2009 നവംമ്പര്‍ 15 ന് വൈകുന്നേരം കാസര്‍കോട് നഗരത്തില്‍ ലീഗ് നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടികള്‍ക്കിടയിലാണ് സംഘര്‍ഷവും തുടര്‍ന്ന് പോലീസ് വെടിവെയ്പ്പും നടന്നത്. പൊലീസ് നടപടി ഭയന്നോടിയ അസ്ഹര്‍ കറന്തക്കാട്ടുവെച്ചാണ് കുത്തേററ് മരിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.