അമ്പലപ്പുഴ: നാലരവര്‍ഷമായി ആറരവയസ്സുകാരന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയിരുന്ന എല്‍.ഇ.ഡി. ബള്‍ബ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുട്ടികളുടെ ശസ്ത്രക്രിയാ വിഭാഗത്തിലാണ് വെള്ളിയാഴ്ച രാവിലെ ശസ്ത്രക്രിയ നടന്നത്.
ചേര്‍ത്തല 11 ാംമൈല്‍ നികര്‍ത്തില്‍ ജയദാസിന്റെയും പ്രീതിയുടെയും മകനായ ആദിത്യനെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ കുട്ടി സുഖം പ്രാപിച്ചുവരുന്നു.
ചുമയും ശ്വാസംമുട്ടലുംമൂലം വിവിധ ആശുപത്രികളില്‍ ചികിത്സതേടിയിരുന്ന കുട്ടിയെ രണ്ടരവര്‍ഷം മുന്‍പ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു. അന്ന് സി.ടി.സ്‌കാന്‍ ചെയ്തപ്പോള്‍ ശ്വാസകോശത്തില്‍ ചെറിയ തടിപ്പുകണ്ടു. കുട്ടികളുടെ ശസ്ത്രക്രിയാ വിഭാഗമില്ലാതിരുന്നതിനാല്‍ അന്ന് വിദഗ്ധചികിത്സ നല്‍കാനായില്ല. മരുന്നുകഴിച്ച് ആശ്വാസം കിട്ടിയപ്പോള്‍കുട്ടിയെ വീട്ടില്‍ക്കൊണ്ടുപോകുകയും ചെയ്തു.
വീണ്ടും ചുമയും ഛര്‍ദ്ദിയും ഉണ്ടായ കുട്ടിയെ ഈ മാസം ഒന്നിനാണ് ആശുപത്രിയിലെത്തിച്ചത്. വീണ്ടും സി.ടി.സ്‌കാന്‍ എടുത്തപ്പോള്‍ ശ്വാസകോശത്തിന്റെ ഇടതുഭാഗത്ത് ചെറിയ അറ ചുരുങ്ങിയിരിക്കുന്നതായി കണ്ടു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് പല്ലിന്റെ വലിപ്പമുള്ള എല്‍.ഇ.ഡി.ബള്‍ബ് പുറത്തെടുക്കാനായത്. കുട്ടികളുടെ ശസ്ത്രക്രിയ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ.എം.കെ.അജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment