കേരളത്തിലെ പൊതുജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല. ഇവിടത്തെ ജനങ്ങള്‍ ബുദ്ധിയുള്ളവരാണ്. എന്നിട്ടും നമ്മള് ആഗ്രഹിക്കുന്ന തലത്തിലേക്ക് കേരളത്തിന്റെ വളര്‍ച്ച എത്തുന്നില്ല -അദ്ദേഹം പറഞ്ഞു.
കേരളയാത്രയ്ക്ക് കാഞ്ഞങ്ങാട്ട് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ ഇടതുപക്ഷ ഭരണകാലത്ത് പ്രതിപക്ഷത്തിന്റെ തടസ്സവാദംകൊണ്ട് ഒരു വികസനവും നടപ്പാകാതിരുന്നിട്ടില്ല. രാഷ്ട്രീയത്തിനതീതമായ സമവായം വികസനകാര്യത്തില്‍ ഉണ്ടാകണം. വികസനകാര്യത്തില്‍ നിഷേധാത്മക നിലപാട് തങ്ങള്‍ക്കില്ല. നാടിന്റെ വളര്‍ച്ചയാണ് കോണ്‍ഗ്രസ്സിന്റെയും യു.ഡി.എഫിന്റെയും ലക്ഷ്യം. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ സമസ്ത മേഖലയിലും വികസനമെത്തിക്കാന്‍ ശ്രമിക്കുകയാണ്. രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിനിര്‍ത്തി അത്തരം ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ എല്ലാവരും തയ്യാറാകണം -അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം അഡ്വ. എം.സി.ജോസ് അധ്യക്ഷനായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment