നീലേശ്വരം: കിനാനൂര്‍ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും വോഴിബോള്‍ താരവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന പേരോലിലെ കിണാവൂര്‍ അബൂബക്കര്‍ (65) നിര്യാതനായി.കിണാവൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ട ഉല്‍സവ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ആയിരുന്നു. സാമൂഹി, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലും നിറസാന്നിധ്യമായി പ്രവര്‍ത്തിച്ചു. ഭാര്യ- മറിയുമ്മ. മക്കള്‍- ബീഫാത്തിമ (ചാളക്കടവ്), അമീര്‍ (ജപ്പാന്‍), സാജിത, റഷീദ്, സമീറ (മൂവരും പേരോല്‍), മന്‍സൂര്‍ (സൗദി).മരുമക്കള്‍- മുഹമ്മദ് കുഞ്ഞി (ചാളക്കടവ്), കാത്തിം (പേരോല്‍), നൂര്‍ജഹാന്‍ (പാണത്തൂര്‍), മറിയംബി (മാവിലക്കടപ്പുറം), നാഹില (കോട്ടപ്പുറം), പരേതനായ അബ്ദുല്‍ റഹ്മാന്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Karnadaka, Mangalore
No comments:
Post a Comment