Latest News

കൊപ്പലിലെ പൊലീസ് ഭീകരത അവാസനിപ്പിക്കണം: സിപിഐ എം

Malabarflash-udma
ഉദുമ: ഭരണകക്ഷിയായ ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങി ഉദുമ പഞ്ചായത്തിലെ കൊപ്പല്‍ പ്രദേശത്ത് നടത്തുന്ന ഏകപക്ഷീയപൊലീസ് ഭീകരത അവസാനിപ്പിക്കണമെന്ന് സിപിഐ എം ഉദുമ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഐ എമ്മിന് സ്വാധീനമുള്ള കൊപ്പലിലെ പാര്‍ടി ബ്രാഞ്ചിന്റെയും ജില്ലയിലെ തന്നെ അറിയപ്പെടുന്ന കായിക-സാംസ്‌കാരിക സംഘടനയായ റെഡ് വേള്‍ഡ് കൊപ്പലിന്റെയും ആസ്ഥാനമായ ഏ കെ ജി മന്ദിരം ഏപ്രില്‍ 6ന് പുലര്‍ച്ചെ 2 മണിയോടെ കരിഓയില്‍ ഒഴിച്ച് വികൃതമാക്കുകയുായി. കാപ്പില്‍ ലീഗ് ഓഫീസ് കേന്ദ്രീകരിച്ച് കാപ്പില്‍വയല്‍ വഴി വന്നാണ് കരിഓയില്‍ ഒഴിച്ചത് എന്നതിന് വ്യക്തമായ തെളിവും പ്രതികളെകുറിച്ചുള്ള കൃത്യമായ വിവരവും പൊലീസിന് ലഭിച്ചിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍പോലും തയ്യാറായിട്ടില്ല.
എന്നാല്‍, മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ നല്‍കിയ കള്ള പരാതിയെ അടിസ്ഥാനമാക്കി സിപിഐ എം അനുഭാവികളായ 7 പേരുടെ പേരില്‍ കേസെടുക്കാനും അവരെ പിടിക്കാനും അമിത താല്‍പ്പര്യമാണ് ബേക്കല്‍പൊലീസ് കാണിക്കുന്നത്. ഒന്നരമാസം മുമ്പ് പത്ത് ബൈക്കുകളില്‍ വന്ന മുപ്പതോളം ലീഗ് ക്രിമിനല്‍ സംഘം ഓഫീസ് അക്രമിക്കാന്‍ ശ്രമം നടത്തിയിരുന്നു. അന്ന് ലീഗ് പ്രവര്‍ത്തകന് പരിക്കേറ്റു എന്ന പേരില്‍ 307 വകുപ്പ് പ്രകാരം പാര്‍ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തു. ഇതില്‍ പ്രതിയായവര്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ 16ന് പരിഗണിക്കും. ഇക്കാര്യം ബേക്കല്‍ എസ്‌ഐയെ അറിയിച്ചിട്ടും വ്യാഴാഴ്ച സന്ധ്യക്ക് 7 മണിയോടുകൂടി കൊപ്പലിലെ വിവിധ വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ ഭീഷണിപ്പെടുത്തുകയും കേട്ടാലറക്കുന്ന ഭാഷയില്‍ തെറി വിളിക്കുകയും ചെയ്തത് സാമൂഹ്യനീതിയുടെ കടുത്ത ലംഘനമാണ്.
കടുത്ത പ്രമേഹത്തെ തുടര്‍ന്ന് കാലിന് സുഖമില്ലാതെ വീട്ടില്‍ കഴിയുന്ന സന്തോഷിന്റെ വീട്ടില്‍ കയറി അങ്ങേയറ്റം അപമര്യാദയായാണ് പൊലീസ് സംഘം പെരുമാറിയത്. സന്തോഷിന്റെ മകള്‍ അഞ്ചാം ക്ലാസുകാരി സഞ്ജനയുടെ നിലവിളി ഇനിയും അവസാനിച്ചിട്ടില്ല. കരുണാകരന്റെ വീട്ടില്‍ കയറി മകന്‍ കമേഷിനെ അന്വേഷിച്ച സംഘം അമ്മ രമയോടും മോശമായി പെരുമാറി. ഒരാളെയും കിടന്നുറങ്ങാന്‍ അനുവിക്കുകയില്ലെന്നായിരുന്നു പൊലീസ് ഭീഷണി. ജാമ്യാപേക്ഷ തള്ളിയാല്‍ കള്ളക്കേസില്‍ ഉള്‍പ്പെട്ടവരാണെങ്കിലും അടുത്ത ദിവസം തന്നെ ഹാജരാക്കാം എന്ന കാര്യം സംസാരിക്കാന്‍ സ്റ്റേഷനില്‍ ചെന്ന പാര്‍ടി ഉദുമ ഏരിയാ കമ്മിറ്റി അംഗം സന്തോഷിനോടും ലോക്കല്‍ സെക്രട്ടറി അഡ്വ. എന്‍ വി രാമകൃഷ്ണനോടും എസ്‌ഐ ഉള്‍പ്പെടെ മോശമായി പെരുമാറി. ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരോട് അവഹേളനാപൂര്‍വ്വം പെരുമാറുന്ന പൊലീസ് ഓഫീസറുടെ സമീപനം സമാന്യ മര്യാദക്ക് നിരക്കുന്നതുമല്ല.
ലീഗ് സമ്മര്‍ദത്തിന് വഴങ്ങി കള്ളക്കേസെടുത്തും പ്രതികളെ പിടിക്കാന്‍ എന്ന പേരില്‍ വീടുകള്‍ റെയ്ഡ് ചെയ്തു ഭീകരാന്തരീക്ഷമുാക്കാനും ശ്രമിക്കുന്ന പൊലീസ്, നേതാക്കന്മാരുടെ അനുവാദത്തോടെയാണ് റെയ്ഡ് നടത്തുന്നതെന്ന പച്ചക്കള്ളവും വീട്ടുകാരോട് പറയാന്‍ മടി കാണിച്ചില്ല. പാര്‍ടി അനുഭാവികളെയും ബന്ധുക്കളെയും പാര്‍ടി നേതൃത്വത്തിനെതിരാക്കാന്‍ ലീഗിന്റെ സൗജന്യം പറ്റി ശ്രമം നടത്തുന്ന ബേക്കല്‍ പൊലീസിന്റെ സമീപനം കേരള പൊലീസിന്റെ യശസിനു തന്നെ അപമാനമാണ്. പൊലീസിന്റെ തെറ്റായ നിലപാടുകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുമെന്ന് ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.