Latest News

മഞ്ചേശ്വരം ഹാര്‍ബറിനു 40 കോടി തീരദേശ റോഡ് വികസനത്തിനു 50 കോടി

കാസര്‍കോട്: ജില്ലയുടെ സമഗ്ര പുനരുദ്ധാരണ പാക്കേജ് പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് 108 കോടി രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഫിഷറീസ്-എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു പ്രസ്താവിച്ചു. വിലയ പറമ്പ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന്റെ ഓഫീസ് കെട്ടിടം ഇടയിലക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഫിഷറീസ് മേഖലയിലെ റോഡ് വികസന പദ്ധതികള്‍ക്ക് മാത്രമായി 50 കോടി രൂപ ചെലവഴിക്കും. മഞ്ചേശ്വരം ഹാര്‍ബര്‍ നിര്‍മ്മാണത്തിനു 40 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. രാമന്തളി-തൃക്കരിപ്പൂര്‍ കടപ്പുറം പാലം നബാര്‍ഡ് സഹയത്തോടെ നിര്‍മ്മിക്കും. മത്സ്യ സഹകരണ സംഘങ്ങള്‍ക്ക് 15 ലക്ഷം രൂപ വരെയും വ്യക്തികള്‍ക്ക് 75000 രൂപവരെയും പലിശ രഹിത വായ്പ അനുവദിക്കും. ഈ പദ്ധതി അനുസരിച്ച് മത്സ്യഫെഡ് ഒരു വര്‍ഷം 150 കോടി രൂപ വായ്പ വിതരണം ചെയ്യും. ഇതിനുളള സാമ്പത്തിക സഹായം എന്‍എംഡി എഫ് സ്,എന്‍.ഡിഎഫ് സിയില്‍ നിന്നും ലഭ്യമാക്കും.
ചടങ്ങില്‍ വലിയപറമ്പ മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡണ്ട് ടി.കെ.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് എം ഡി എസ്.അജയന്‍ മൈക്ക്രോഫിനാന്‍സ് സഹായധനം വിതരണം ചെയ്തു. സംഘം ഡയറക്ടര്‍ പി.പി.ഭരതന്‍, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് കെ.സിന്ധു ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പത്മനാഭന്‍,മത്സ്യഫെഡ് ജില്ലാമാനേജര്‍ കെ.വനജ,പഞ്ചായത്ത് മെമ്പര്‍ കെ.സുലോചന തീരദേശ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ യു.എസ്.ബാലന്‍ ഫിഷറീസ് കടാശ്വാസ കമ്മിറ്റി അംഗം ആര്‍.ഗംഗാധരന്‍ വിവിധ മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡണ്ടുമാരായ കെ.വി.ഗംഗാധരന്‍ (തൃക്കരിപ്പൂര്‍ കടപ്പുറം) വി.വി.ഉത്തമന്‍(പടന്നകടപ്പുറം) ഇഎം ആനന്ദവല്ലി(തൃക്കരിപ്പൂര്‍ വനിതാസംഘം) കെ.ബാലകൃഷ്ണന്‍( കാടംങ്കോട്) രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്‍മാരായ സി.കെ. ശ്രീധരന്‍ പി.കുഞ്ഞിക്കണ്ണന്‍,കെ.വെളുത്തമ്പു, ക്ലസ്റ്റര്‍ പ്രൊജക്ട് ഓഫീസര്‍ കെ.എച്ച്.ഷരീഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സഹകരണ സംഘം സെക്രട്ടറി കെ.വി.കുഞ്ഞിക്കണ്ണന്‍ സ്വാഗതവും സംഘം ഡയറക്ടര്‍ പി.ബാലന്‍ നന്ദിയും പറഞ്ഞു.
ഒരിയര-അംബേദ്കര്‍ കോളനി റോഡ് ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എ(തൃക്കരിപ്പൂര്‍)അധ്യക്ഷത വഹിച്ചു. ഇടയിലക്കാട് വലിയപറമ്പ് മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം ഓഫീസ് കെട്ടിടവും മന്ത്രി ഉദ്ഘാടനം ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.