Latest News

ചെന്നിത്തല ജാഥ നടത്തേണ്ടത് കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഓഫീസിലേക്ക് -കോടിയേരി


തിരൂര്‍: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ജാഥ നടത്തേണ്ടത് കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഓഫീസിലേക്കാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തിരൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് സമാപനംകുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള കുറ്റകൃത്യമേറി. കള്ളന്മാരും പെരുകി. പോലീസിനെ ഉപയോഗിച്ച് ഡി.വൈ.എഫ്.ഐയെയും എസ്.എഫ്.ഐയെയും സി.പി.എമ്മിനെയും തകര്‍ക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നു- കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസ് ഭരണത്തില്‍ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. മുസ്‌ലിം യുവാക്കളെ വെറുതെ പിടിച്ച് ജയിലിലടയ്ക്കുന്നു. ആര്‍.എസ്.എസ് സ്‌ഫോടനം നടത്തിയ കേസുകളില്‍പ്പോലും മുസ്‌ലിങ്ങളെ പ്രതിയാക്കുകയാണ്- കോടിയേരി പറഞ്ഞു.
പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ, കെ.ടി. ജലീല്‍ എം.എല്‍.എ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. സ്വരാജ്, സി.പി.എം ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍, അഡ്വ. എം.ബി. ഫൈസല്‍, അബ്ദുള്ള നവാസ്, എ. ശിവദാസന്‍, അഡ്വ. എസ്. ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.