Latest News

വഖഫ് സ്വത്ത് അന്യാധീനപ്പെടുന്നത് തടയണം: മന്ത്രി കുഞ്ഞാലിക്കുട്ടി

മഞ്ചേരി: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വഖഫ് ചെയ്യപ്പെട്ട സ്വത്തുകള്‍ അന്യാധീനപ്പെടുന്നത് തടയണമെന്ന് വഖഫ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കൃത്യതയില്ലാത്ത ഇത്തരം വഖഫ് സ്വത്തുക്കള്‍ വീണെ്ടടുക്കാന്‍ മഹല്ല് കമ്മറ്റി നേതൃത്വം നല്‍കണം. ഇതിന് സര്‍ക്കാര്‍ സഹായിക്കും. സംസ്ഥാന വഖഫ് ബോര്‍ഡ് മലപ്പുറം ഡിവിഷണല്‍ ഓഫീസ് മഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെയര്‍മാന്‍ അഡ്വ. ടി.കെ. സൈതാലിക്കുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. എം. ഉമ്മര്‍ എംഎല്‍എ, നഗരസഭാധ്യക്ഷന്‍ എംപിഎം ഇസ്ഹാഖ് കുരിക്കള്‍, അഡ്വ. കെ.എ. ഹസ്സന്‍, അഡ്വ. യു.എ. ലത്തീഫ്, പി.പി. അബ്ദുറഹിമാന്‍ പെരിങ്ങാടി, വല്ലാഞ്ചിറ ഷൗക്കത്തലി, അബ്ദുല്‍ സത്താര്‍ തലാപ്പില്‍, വല്ലാഞ്ചിറ മുഹമ്മദലി, അഡ്വ. ഷരീഫ് ഉള്ളത്ത്, അഡ്വ. പി.വി. സൈനൂദ്ദീന്‍, എം.സി. മായിന്‍ ഹാജി, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അനസ് വരിക്കോടന്‍, സീനിയര്‍ സൂപ്രണ്ട് കെ.കെ. മുഹമ്മദ് പ്രസംഗിച്ചു. വഖഫ് ബോര്‍ഡ് മെമ്പര്‍ എന്‍. അലി അബ്ദുള്ള പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.