Latest News

മലയാളി ബാങ്കുദ്യോഗസ്ഥയുടെ കൊലപാതകം; രണ്ടുപേര്‍ കസ്റ്റഡിയില്‍

മംഗലാപുരം:മലപ്പുറത്തുകാരിയായ ബാങ്കുദ്യോഗസ്ഥ മംഗലാപുരത്ത് കാമുകന്റെ വാടകവീട്ടില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍. വീട് വാടകക്കെടുത്ത മംഗലാപുരത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ രവിയും മറ്റൊരാളുമാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തുവരുന്നു.

ബുധനാഴ്ചയാണ് മലപ്പുറം വാഴക്കാട് കടമ്പോട്ടു കോവിലകത്തെ അരവിന്ദനുണ്ണിയുടെ മകള്‍ അഞ്ജന(24) കാമുകന്റെ കപിക്കാട്ടെ വാടകവീട്ടില്‍ കൊലചെയ്യപ്പെട്ടത്. കഴുത്തുമുറുക്കികൊല്ലുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് കാമുകനായ ഉത്തരേന്ത്യക്കാരന്‍ മുങ്ങിയിരുന്നു. പലയിടങ്ങളിലും പല പേരുകളില്‍ ജോലിചെയ്തിരുന്ന ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഉത്തരേന്ത്യക്കാരനാണെന്നല്ലാതെ ഏതു സ്ഥലത്തുകാരനാണെന്നു ആര്‍ക്കുമറിയില്ല.

അഞ്ജനയുടെ സ്വര്‍ണമാലയും ബാഗും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടതായി പോലീസ് കണ്ടെത്തി. ഇതില്‍നിന്ന് കവര്‍ച്ചയാവാം കൊലപാതകത്തിന്റെ ലക്ഷ്യമെന്ന് പോലീസ് സംശയിക്കുന്നു. കൊലക്കുപിന്നില്‍ ഒന്നില്‍ ക്കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഡോള്‍ഫി ഡിസൂസ എന്നയാള്‍ രവിക്ക് വാടകക്ക് നല്‍കിയതാണ് ഈ വീട്. ഇവിടെ രവിയോടൊപ്പം മഹേഷ് എന്ന പേരില്‍ അഞ്ജനയുടെ സുഹൃത്തും മറ്റൊരാളും ഇടക്ക് താമസിച്ചിരുന്നു. സംഭവത്തിനുശേഷം ഇരുവരും അപ്രത്യക്ഷരായി.

മലപ്പുറത്തെ യുവതി മംഗലാപുരത്ത് കെല്ലപ്പെട്ടു

 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.