Latest News

കോഴിക്കോട് സര്‍വകലാശാല വിസിയെ എംഎസ്എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു

മലപ്പുറം: കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍ സലാമിനെ എംഎസ്എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിനു സമീപമാണു വിസിയെ തടഞ്ഞത്. സര്‍വകലാശാലയുടെ കഴിഞ്ഞ സിന്‍ഡിക്കെറ്റ് യോഗത്തില്‍ എംഎസ്എഫ് പ്രതിനിധിയോടു മോശമായി സംസാരിച്ചതില്‍ പ്രതിഷേധിച്ചാണു നടപടി. വൈസ് ചാന്‍സലര്‍ തെറ്റു തിരുത്താന്‍ തയാറായില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ തുടരുമെന്നും എംഎസ്എഫ് ഭാരവാഹികള്‍ അറിയിച്ചു. പൊലീസെത്തി പ്രവര്‍ത്തകരെ മാറ്റിയ ശേഷം വിസിയെ പോകാന്‍ അനുവദിച്ചൂ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.