തിരുവനന്തപുരം: കണ്ണൂര്‍ നാറാത്ത് ആയുധപരിശീലനം കണ്ടെത്തിയ സംഭവത്തെക്കുറിച്ച അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. അറസ്റ്റിലായവര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന് വ്യക്തമാക്കി ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് അന്വേഷണം എന്‍.ഐ.എക്ക് കൈമാറാന്‍ തീരുമാനിച്ചത്.
തീവ്രവാദ സ്വഭാവമുള്ള കേസുകളുടെ അന്വേഷണം സംബന്ധിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഡി.ജി.പി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഈ സംഭവത്തില്‍ തീവ്രവാദ ബന്ധം വ്യക്തമായതിന്‍െറ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എസ്.പി രാഹുല്‍ ആര്‍. നായര്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബംഗളൂരു സ്ഫോടനത്തില്‍ നാറാത്തെ ആയുധപരിശീലനവുമായി ബന്ധപ്പെട്ട ചിലര്‍ക്ക് പങ്കുണ്ടെന്ന സംശയവും നിലവിലുണ്ട്.
ഏപ്രില്‍ 23നാണ് നാറാത്ത് പാമ്പുരുത്തി റോഡിന് സമീപം ചാരിറ്റബിള്‍ ട്രസ്റ്റിന്‍െറ ഓഫിസ് കെട്ടിടത്തില്‍ നിന്ന് ബോംബുകളും വടിവാളും കണ്ടെടുത്തത്. ഇവിടെ നിന്ന് 21 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment