Latest News

രണ്ട് വയസുകാരന്റെ കണ്മുന്നിൽ മാതാവ് തൂങ്ങിമരിച്ചു


ഉം അൽ ഖുവൈൻ: രണ്ട് വയസുകാരന്റെ കണ്മുന്നിൽ മാതാവ് തൂങ്ങിമരിച്ചു. ഇന്ത്യക്കാരിയാണ് തൂങ്ങിമരിച്ചത്. അൽ സൽമ ഏരിയയിലെ അപാർട്ട്മെന്റിൽ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഭർത്താവിനും മകനുമൊപ്പമാണ് യുവതി താമസിച്ചിരുന്നത്. കുട്ടിയുമായി മുറിയിൽ കയറിയ യുവതി കുഞ്ഞിന്റെ കണ്മുൻപിൽ വച്ച് ഫാനിൽ കുടുക്കിട്ട് ആത്മഹത്യചെയ്യുകയായിരുന്നു.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും യുവതി മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഉം അൽ ഖുവൈൻ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.