Latest News

പ്രവാസികള്‍ സാമ്പത്തിക മേഖലയില്‍ കനത്ത സംഭാവനകള്‍ അര്‍പ്പിച്ചവര്‍: കെ.പി.എ. മജീദ്


കാസര്‍കോട്: വിദേശ രാജ്യങ്ങളില്‍ ഏറെ കഷ്ടപ്പെട്ട് ജോലി ചെയ്തുവരുന്ന പ്രവാസികള്‍ കേരളത്തിന്റെ സാമ്പത്തിക മേഖലകളില്‍ കനത്ത സംഭാവനകളാണ് അര്‍പ്പിച്ചിട്ടുള്ളതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു.

കോഴിക്കോട്ട് നടക്കുന്ന കേരള പ്രവാസി ലീഗ് സംസ്ഥാന സമ്മേളന നഗരിയില്‍ സ്ഥാപിക്കാനുള്ള കൊടിമര ജാഥയും പ്രവാസി ലീഗ് കാസര്‍കോട് ജില്ലാ സമ്മേളന പൊതുയോഗവും മിലന്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാടും വീടും വിട്ട് ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ നാടിന്റെ വിവിധ പുരോഗതിക്കും വിദ്യാഭ്യാസ - ദീനി-കാരുണ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഗള്‍ഫ് മണലാരണ്യത്തില്‍ കഷ്ടപ്പെട്ട് അവസാനം രോഗികളായി നാട്ടില്‍തിരിച്ചെത്തുന്നവര്‍ക്ക് വേണ്ടത്ര സുരക്ഷിതത്വം ലഭിക്കുന്നില്ല. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് മുസ്‌ലിം ലീഗിന്റെ കീഴ് ഘടകമായി പ്രവാസി ലീഗ് രൂപീകരിച്ചത്. പ്രവാസികളുടെ എല്ലാ പ്രശ്‌നങ്ങളും മുസ്‌ലിം ലീഗ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പ്രയാസപ്പെടുന്ന പ്രവാസികളുടെ കണ്ണുനീരൊപ്പാന്‍ മുസ്‌ലിം ലീഗ് എന്നും ഇവരോടൊപ്പമുണ്ടാകുമെന്ന് കെപി.എ. മജീദ് പറഞ്ഞു.
മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി.ഉമ്മര്‍ സ്വാഗതം പറഞ്ഞു. മുന്‍ എം.പി.ഹമീദലി ഷംനാട്, മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ. മമ്മദ് ഫൈസി, ട്രഷറര്‍ എസ്.വി. അബ്ദുല്ല, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അന്‍സാരി തില്ലങ്കേരി, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള, സി.വി.എം. വാണിമേല്‍, കാരാളം പോക്കര്‍ ഹാജി, എ.കെ. മുസ്തഫ മലപ്പുറം, എന്‍.എ.അബൂബക്കര്‍, എ.എം.ഇബ്രാഹിം, പ്രസംഗിച്ചു.
കെ. മമ്മദ് ഫൈസി നായകനും പരീദ് കരേക്കാട് ഉപനായകനും കെ.പി. ഇമ്പിച്ചി മമ്മു ഹാജി ഡയറക്ടറും എ.പി.ഉമ്മര്‍ കോ-ഓര്‍ഡിനേറ്ററും കെ.കെ.അഹമ്മദ് പ്രോഗ്രാമറും കാപ്പില്‍ മുഹമ്മദ് പാഷ ഓര്‍ഗനൈസറുമായ ജാഥയ്ക്ക് ബുധനാഴ്ച രാവില 10 മണിക്ക് ഉപ്പളയില്‍, 12.30 ന് ഉദുമയിലും 2.30 ന് കാഞ്ഞങ്ങാട്ടും, അഞ്ച് മണിക്ക് തൃക്കരിപ്പൂരില്‍ സ്വീകരണം നല്‍കും.

Keywords: Pravasi Leegu, KPA Majeed, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.