തൃശൂര്‍: നടി മഞ്ജു വാര്യര്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലൂടെ മടങ്ങിയെത്തുമെന്ന വാര്‍ത്ത അഭ്യൂഹം മാത്രം. മഞ്ജു തന്റെ ചിത്രത്തില്‍ നായികയാകില്ലെന്ന് സത്യന്‍ അന്തിക്കാട് തന്നെയാണ് വ്യക്തമാക്കിയത്. അഭ്യൂഹം പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി അദ്ദേഹം നേരിട്ടു രംഗത്തുവന്നത്.
ഫഹദ് ഫാസിലിന്റെ നായികയായി മഞ്ജു തിരിച്ചു വരുമെന്നാണ് ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ചിത്രത്തില്‍ പുതുമുഖത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം അറിയിച്ചു. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ.
ഓഗസ്റ്റില്‍ കോട്ടയത്താകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാകുമെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു.
Keywords: Entertainment, Sathyan Anthikad, Manju Varrior, Fahad Fazil


No comments:
Post a Comment