Latest News

വാട്സ്ആപ്പിനെ ഗൂഗിള്‍ വിലയ്ക്ക് വാങ്ങാനൊരുങ്ങുന്നു?

പ്രമുഖ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിനെ ഗൂഗിള്‍ വിലയ്ക്ക് വാങ്ങാനൊരുങ്ങുന്നു. അതും പൊന്നും വിലയ്ക്ക്. ഏകദേശം 5,400 കോടി രൂപയാണ് വാട്ട്‌സ്ആപ്പിന് ഗൂഗിള്‍ ഇട്ടിരിക്കുന്ന വില. ടെക് വെബ്‌സൈറ്റായ ഡിജിറ്റല്‍ ട്രന്റ്‌സാണ് ഗൂഗിള്‍ അണിയറയില്‍ നടക്കുന്ന രഹസ്യവാര്‍ത്ത വെളിപ്പെടുത്തിയിരിക്കുന്നത്.
വിലയെ സംബന്ധിച്ച് ഗൂഗിളും വാട്ട്‌സ്ആപ്പും കഴിഞ്ഞ അഞ്ച് ആഴ്ച്ചകളായി ചര്‍ച്ച ചെയ്തു വരികയാണ്. എന്നാല്‍ വിലയില്‍ ധാരണയായിട്ടില്ലെന്നാണ് വിവരമെന്നും ഡിജിറ്റല്‍ ട്രെന്‍ഡ് പറയുന്നു. ഇതാദ്യമായിട്ടല്ല ഗൂഗിള്‍ വാട്ട്‌സ്ആപ്പ് വാങ്ങാനൊരുങ്ങുന്ന വാര്‍ത്ത വരുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഇരു കമ്പനികളും തമ്മില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അന്ന് തീരുമാനമായില്ല.

പണചെലവില്ലാതെ മൊബൈലുകളിലൂടെ എസ്എംഎസ് കൈമാറുന്നതിനുള്ള ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. ആന്‍ഡ്രോയിഡ്, ബ്ലാക്ക്‌ബെറി, നോക്കിയ, വിന്‍ഡോസ് ഫോണ്‍ എന്നീ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലാണ് ഈ ആപ്ലിക്കേഷന്‍ ലഭ്യമാകുക. പ്രതിദിനം വാട്‌സ്ആപ്പ് മെസേജിംഗ് വഴി ഏകദേശം 17 ബില്ല്യണ്‍ മെസേജുകള്‍ അയക്കപ്പെടുന്നുണ്ടെന്നാണ് വിവരം. വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ആഡ്രോയിഡ് മൊബൈല്‍ ഉപയോക്താക്കളും എണ്ണം മാത്രം ഇതിനകം 100 മില്യണ്‍ കവിഞ്ഞു. ഈ കണക്കുകളാണ് വാട്‌സ്ആപ്പിനെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ ഗൂഗിളിനെ പ്രേരിപ്പിച്ചതെന്നാണ് ടെക് ലോകത്തിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം ഫേയ്‌സ് ബുക്ക് വാട്‌സ്ആപ്‌സ് വിലയ്ക്ക് വാങ്ങാന്‍ രംഗത്തിറങ്ങിയിരുന്നുവെന്ന് വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ അത്തരമൊരു നീക്കമില്ലെന്ന് ഫെയ്‌സ്ബുക്ക് തന്നെ പിന്നീട് വ്യക്തമാക്കി.
(Indiavision)


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.