തിങ്കളാഴ്ച രാവിലെമുതല്‍ നഗരത്തിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. അയല്‍ജില്ലകളില്‍നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും എത്തിയവരെക്കൊണ്ട് ഉച്ചയോടെ നഗരം നിറഞ്ഞു. ബസ്സുകളിലും ചെറുവാഹനങ്ങളിലുമായി ജനം പ്രവഹിച്ചതോടെ കണ്ണൂര്‍ ചെങ്കടലായി. കൂറ്റന്‍ പതാകകളും വാദ്യമേളങ്ങളും പ്ലക്കാര്‍ഡുകളും കൈയിലേന്തി തൊഴിലാളികള്‍ കുടുംബസമേതം അണിനിരന്നു. പരമ്പരാഗത- അസംഘടിത തൊഴിലാളികള്‍മുതല്‍ പുത്തന്‍മേഖലകളിലെ പ്രൊഫഷണലുകള്‍വരെ കുടുംബസമേതം ചരിത്രപ്പിറവിക്ക് സാക്ഷികളായി. കേന്ദ്രീകരണം ഒഴിവാക്കിയിട്ടും ജനങ്ങളുടെ ഇടമുറിയാത്ത ഒഴുക്ക് പടുകൂറ്റന്‍ പ്രകടനത്തിനു സമാനമായി. "നയം മാറ്റാന്‍ വര്‍ഗസമരം ശക്തമാക്കുക"യെന്ന കാലഘട്ടത്തിന്റെ മുദ്രാവാക്യങ്ങളാണ് റാലിയില്‍ ഉയര്‍ന്നുകേട്ടത്. നയംമാറ്റത്തിന് പ്രത്യയശാസ്ത്ര ഭിന്നതകളില്ലാതെ ഐക്യനിര പടുത്തുയര്‍ത്താനുള്ള സമ്മേളനത്തിന്റെ ആഹ്വാനം ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നതിന്റെ വിളംബരമായി റാലി. ഈ ജനസാഗരം...
ആവേശത്തിരമാലകള്‍...വികാരവായ്പ്- കൊടിയ വെല്ലുവിളികളും സന്ധിയില്ലാത്ത പോരാട്ടങ്ങളും ഏറ്റെടുക്കാന്‍ തൊഴിലാളിവര്‍ഗത്തിന് കരുത്തു നല്‍കുന്ന ജനപിന്തുണ. കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും കാവുമ്പായിയുടെയും മുനയന്‍കുന്നിന്റെയും തില്ലങ്കേരിയുടെയും കൂത്തുപറമ്പിന്റെയും ഓര്‍മകളില്‍നിന്ന് ഉയിര്‍കൊണ്ട പോരാട്ടവീര്യത്തിന്, എ കെ ജിയടക്കമുള്ള മഹാരഥന്മാരായ നേതാക്കളെ നെഞ്ചേറ്റുന്ന ജനതയ്ക്ക് ഏത് പോരാട്ടത്തിനും കരുത്തുണ്ടെന്ന് വിളംബരം ചെയ്തു. ജവഹര്‍ സ്റ്റേഡിയത്തില്‍ ഉച്ചസൂര്യന്റെ തീനാളങ്ങളെ തോല്‍പ്പിക്കുന്ന ആവേശമാണ് ദൃശ്യമായത്. തൊഴിലാളി- കര്‍ഷക മുന്നേറ്റത്തിന്റെ രണഗാഥകള്‍ അവതരിപ്പിച്ച കെ പി ആര്‍ പണിക്കരുടെ വിപ്ലവഗായകസംഘത്തിന്റെ ഗാനമേളയോടെയാണ് സമാപനസമ്മേളനത്തിനു തുടക്കമായത്. സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് മാവ്റിക്കോസ്, സ്വാഗതസംഘം ചെയര്‍മാന്‍ കോടിയേരി ബാലകൃഷ്ണന്‍, സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, ഡോ. കെ ഹേമലത, ആനത്തലവട്ടം ആനന്ദന്‍, എളമരം കരീം എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ സെക്രട്ടറി കെ പി സഹദേവന്‍ സ്വാഗതം പറഞ്ഞു.

Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:
Post a Comment