Latest News

യു ഡി എഫ്: കോണ്‍ഗ്രസും ലീഗും കര്‍ക്കശ നിലപാടെടുക്കുന്നു


തിരുവനന്തപുരം: യു ഡി എഫിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും മുസ്‌ളീം ലീഗും കര്‍ക്കശ നിലപാടെടുക്കുന്നു. മുന്നണിയില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നവരെ വച്ച് പൊറുപ്പിക്കാനാവില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു.

ഗണേശ് വിഷയം സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയെന്ന് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അഭിപ്രായപ്പെട്ടു. മുസ്‌ളീം ലീഗിനും സര്‍ക്കാരിനെയും മുന്നണിയെയും ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ അതൃപ്തിയുണ്ട്.

ഉത്തരവാദപ്പെട്ട പദവികളില്‍ ഇരിക്കുന്നവര്‍ നിലവാരമില്ലാത്ത വിവാദങ്ങളില്‍ പെടുന്നുവെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാരില്‍ നന്നായി പ്രവര്‍ത്തിക്കുന്നവരും വിവാദങ്ങളുണ്ടാക്കുന്നവരുമുണ്ട്.

വിവാദങ്ങളുണ്ടാക്കുന്നവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് ഓര്‍മ്മ വേണം. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ഇത് ബാധിച്ചിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും യു ഡി എഫ് കണ്‍വീനറെയും കാണുമെന്ന്  കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പി സി ജോര്‍ജിന്റെ വിവാദ പ്രസ്താവനയ്ക്ക് തടയിടാന്‍ കഴിഞ്ഞില്ലെന്ന് സര്‍ക്കാര്‍-കെ പി സി സി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.സി എം പിയുടെയും ജെ എസ് എസിന്റെയും സമീപനവും വിമര്‍ശന വിധേയമായിരുന്നു.  

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.