Latest News

ചലച്ചിത്രതാരം അഞ്ജലിയെ കാണാനില്ലെന്ന് പരാതി

Entertainment, Anjali, Hyderabad, Actress, Missing
ഹൈദരാബാദ്: തെന്നിന്ത്യന്‍ ചലച്ചിത്രതാരം അഞ്ജലിയെ കാണാനില്ലെന്നു പരാതി. ജൂബിലി ഹില്‍സിലെ ഹോട്ടലില്‍ നിന്നാണ് അഞ്ജലിയെ കാണാതായതെന്നു സഹോദരന്‍ രവിശങ്കര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ മുതലാണ് അഞ്ജലിയെ കാണാതായത്. മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ആണെന്നും രവിശങ്കറിന്റെ പരാതിയിലുണ്ട്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

എങ്കേയും എപ്പോതും, അങ്ങാടിത്തെരു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഞ്ജലി ഒട്ടേറെ തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പയ്യന്‍സ് എന്ന ചിത്രത്തി ലൂടെ മലയാളത്തിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്. രണ്ടാനമ്മ ഭാരതി ദേവിയും തമിഴ്‌സംവിധായകന്‍ കലഞ്ജിയവും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നു കഴിഞ്ഞ ദിവസം അഞ്ജലി ആരോപിച്ചിരുന്നു. ഇരുവരും ചേര്‍ന്നു തന്റെ സമ്പാദ്യമെല്ലാം തട്ടിയെടുത്തതായും അഞ്ജലി പറഞ്ഞിരുന്നു. 

അഞ്ജലിക്കൊപ്പം ഷൂട്ടിംഗിനും മറ്റും വന്നിരുന്നതു രണ്ടാനമ്മ ഭാരതി ദേവിയായിരുന്നു. എന്നാല്‍ അഞ്ജലിയുടെ ആരോപണം സംവിധായകന്‍ കലഞ്ജിയം നിഷേധിച്ചു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്റെ പേര് ഇതിലേക്കു വലിച്ചിഴച്ചതില്‍ ദു:ഖമുണ്ടെന്നും തനിക്ക് അഞ്ജലിയുടെ കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്നും കലഞ്ജിയം പറഞ്ഞു. അതേസമയം, അഞ്ജലി മാനസികപ്രയാസത്താല്‍ ആരെയും അറിയിക്കാതെ എവിടേക്കെങ്കിലും സ്വയം പോയതായിരിക്കാമെന്നും സൂചനയുണ്ട്. എന്തായാലും കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords: Entertainment, Anjali, Hyderabad, Actress, Missing

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.