ന്യൂഡല്‍ഹി: പാക്കിസ്ഥാന് ആണവസാങ്കേതിക വിദ്യ നല്‍കാമെന്ന് ഇന്ത്യ വാഗ്ദാനം നല്‍കിയതായി വിക്കിലീക്‌സ് രേഖകള്‍. 1974 ലെ പൊഖ്‌റാന്‍ പരീക്ഷണത്തിന് ശേഷമാണ് ഇന്ത്യ വാഗ്ദാനം മുന്നോട്ടുവെച്ചതെന്ന് രേഖകള്‍ പറയുന്നു. ഡല്‍ഹിയിലെ യുഎസ് എംബസിയില്‍ നിന്നുള്ള കേബിള്‍ സന്ദേശങ്ങളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. പാക് പ്രധാനമന്ത്രിയായിരുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോയ്ക്ക് അയച്ച കത്തിലൂടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ആണവ സാങ്കേതികവിദ്യ പങ്കുവെയ്ക്കാന്‍ സമ്മതമാണെന്ന് അറിയിച്ചതെന്ന് സന്ദേശങ്ങളില്‍ പറയുന്നു.
സമാധാനപരമായ ഉപയോഗത്തിനായി സാങ്കേതിക വിദ്യ കൈമാറാമെന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ ഉറപ്പ്. പാക്കിസ്ഥാന് വേണമെങ്കില്‍ മറ്റ് രാജ്യങ്ങളെ വിശ്വാസത്തിലെടുത്ത് വ്യക്തമായ ഉപാധികളോടെ ഇത് പങ്കുവെയ്ക്കാമെന്നും ഇന്ദിരാഗാന്ധി പറഞ്ഞിരുന്നതായി കേബിള്‍ സന്ദേശങ്ങളില്‍ പറയുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ ഇതിനു താല്‍പര്യം പ്രകടിപ്പിച്ചില്ല. പരീക്ഷണത്തെ തുടര്‍ന്നു നേരിട്ട അന്താരാഷ്ട്ര വിലക്കും സാങ്കേതിക വിദ്യ കൈമാറുന്നതിന് തടസമായി. അന്താരാഷ്ട്ര വിലക്കിനോട് ഇന്ദിരാഗാന്ധി നടത്തിയ പ്രതികരണവും സന്ദേശങ്ങളില്‍ ഉണ്ട്.
ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സമാധാനപരമായ ആണവപരീക്ഷണമാണ് ഇന്ത്യ നടത്തിയതെന്നും ഇതിന്റെ പേരില്‍ എന്തുകൊണ്ടാണ് ഇന്ത്യയെ വിമര്‍ശിക്കുന്നതെന്ന് മനസിലാക്കാനാകുന്നില്ലെന്നുമായിരുന്നു പ്രതികരണം. ഒരു സാങ്കേതിക വിദ്യയും സ്വയം തിന്‍മയാകുന്നില്ലെന്ന് പറഞ്ഞ ഇന്ദിരാഗാന്ധി സാങ്കേതികവിദ്യകള്‍ രാജ്യങ്ങള്‍ ഉപയോഗിക്കുന്നതനുസരിച്ചിരിക്കും അതിന്റെ സ്വഭാവമെന്നും പറയുന്നു. വിവേചന തത്വം ഒരു കാര്യത്തിലും ഇന്ത്യ അംഗീകരിക്കുന്നില്ലെന്നും സാങ്കേതിക വിദ്യയുടെ കാര്യത്തിലും മറിച്ചല്ല നിലപാടെന്നും അവര്‍ വ്യക്തമാക്കിയതായി സന്ദേശത്തില്‍ പറയുന്നു.

Keywords: World, Indira Gandhi, Pakistan

No comments:
Post a Comment