വിഴിഞ്ഞം: താലികെട്ടിന് തൊട്ടുമുമ്പ് വധു കല്യാണത്തില്‍ നിന്ന് പിന്മാറി. വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ കൈയാങ്കളിയുടെ വക്കിലെത്തിയപ്പോള്‍ പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. ഇന്നലെ രാവിലെ കാഞ്ഞിരംകുളം ജംഗ്ഷനു സമീപത്തെ വധുഗൃഹത്തിലാണ് സംഭവം.
കാഞ്ഞിരംകുളം സ്വദേശിനിയും ബാലരാമപുരം സ്വദേശിയും തമ്മിലുള്ള വിവാഹമാണ് ഇന്നലെ നടക്കാനിരുന്നത്. മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് വധു താലികെട്ടിന് വിമുഖത കാണിച്ചു. പോലീസ് ഇടപെട്ട് പെണ്‍കുട്ടിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് വരന് പോലീസില്‍ പരാതി നല്‍കിയത്.
Keywords: Kerala, Marriage, Bride, Groom
No comments:
Post a Comment