തൃക്കരിപ്പൂര്‍: പേക്കടം മണിയനോടിയിലെ യുവതി മകളെയും കൊണ്ട് സഹോദരിക്കൊപ്പം വീട് വിട്ടത് ബ്ലേഡുകാരന്റെ പീഡനം മൂലം. ഇത് സംബന്ധിച്ച് യുവതി നല്‍കിയ പരാതിയില്‍ കേസെടുത്ത ചന്തേര പോലീസ് പേക്കടം പെരിയോത്തെ ഷാജഹാ(30)നെ അറസ്റ്റ് ചെയ്തു.
മണിയനൊടിയിലെ നസീമ(28)യുടെ പരാതി പ്രകാരമാണ് ഷാജഹാനെതിരെ പോലീസ് കേസെടുത്തത്.
ഷാജഹാന്റെ വീട്ടില്‍ ചന്തേര എസ് ഐ എം പി വിനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തി ബ്ലേഡ് ഇടപാടിനുപയോഗിക്കുന്ന മുദ്രപത്രങ്ങളും ചെക്ക് ലീഫുകളും കണ്ടെടുത്തു. ഷാജഹാനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഷാജഹാന്റെ ബ്ലേഡ് ഇടപാടില്‍ കുടുങ്ങിയ നസീമയ്ക്ക് 20 ലക്ഷം രൂപയുടെ കടബാധ്യതയാണ് ഉണ്ടായത്. പലിശ കൊടുത്ത് മടുത്തിട്ടും മുതല്‍ നല്‍കാന്‍ വീഴ്ച വരുത്തുന്നുവെന്ന് പറഞ്ഞ് ഷാജഹാന്‍ നസീമയെ നിരന്തരം ഫോണിലൂടെയും മറ്റും ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതോടെയാണ് ഏഴുവയസ്സുള്ള മകളെയും കൊണ്ട് നസീമ സഹോദരി താഹിറയ്‌ക്കൊപ്പം ഒരാഴ്ച മുമ്പ് വീടുവിട്ടത്. വീട്ടുകാരുടെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ച ചന്തേര പോലീസ് നസീമയെയും കുട്ടിയെയും സഹോദരിയെയും പാലക്കാട്ട് കണ്ടെത്തുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കപ്പെട്ട താഹിറയും നസീമയും മാതാവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് വീടുവിട്ടതെന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇവരെ കോടതി ബന്ധുക്കളോടൊപ്പം വിട്ടയക്കുകയാണുണ്ടായത്. ഷാജഹാന്‍ നിരവധി പേര്‍ക്ക് കൊള്ളപ്പലിശയ്ക്ക് പണം വായ്പ നല്‍കുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രധാനമായും ഗള്‍ഫുകാരുടെ ഭാര്യമാരെയാണ് ഷാജഹാന്‍ ബ്ലേഡില്‍ കുടുക്കുന്നത്.
ഷാജഹാനെ ഇന്നുച്ചയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയില്‍ ഹാജരാക്കി. അതിനിടെ ചെറുവത്തൂര്‍ കൊവ്വലിലെ വീട് കേന്ദ്രീകരിച്ച് അനധികൃത പണമിടപാട് നടത്തിവരികയായിരുന്ന യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. കൊവ്വലിലെ ഗോപിയാണ് അറസ്റ്റിലായത്. ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ ഭാഗങ്ങളി ല്‍ ബ്ലേഡ് ഇടപാട് നടത്തി വരുന്ന സംഘങ്ങളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ബ്ലേഡുകാരുടെ കെണിയിലകപ്പെട്ട പലരും ആത്മഹത്യയുടെ വക്കിലാണ്.

Keywords: Kerala, Kasaragod, Women, Sisters, Missing,

No comments:
Post a Comment