കണ്ണൂര്‍: നൂറുവയസുള്ള നാണിയമ്മയ്ക്ക് ഇനിമുതല്‍ അനാഥമന്ദിരം അഭയകേന്ദ്രമാകും. ബന്ധുക്കളുണ്ടായിട്ടും അനാഥയേപോലെ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന നാണിയമ്മയെ പേരാവൂരിലെ ഒരു അനാഥമന്ദിരത്തിന്റെ ഭാരവാഹികളെത്തി ഏറ്റെടുക്കും. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ നാണിയമ്മ മാസങ്ങളായി ആശുപത്രിയില്‍ കഴിയുകയാണ്. ഭക്ഷണം കഴിക്കുമെങ്കിലും മലമൂത്രവിസര്‍ജ്ജനം കട്ടിലില്‍ തന്നെ നടത്തുന്നതിനാല്‍ മറ്റ് രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
നേരത്തേ അഴീക്കോട്ടെ ഒരു അഗതിമന്ദിരത്തിലേയ്ക്ക് നാണിയമ്മയെ കൊണ്ടുപോയെങ്കിലും വാഹനത്തില്‍ നിന്നും ഇറങ്ങാന്‍ വിസമ്മതിച്ച ഇവരെ തിരിച്ച് ആശുപത്രിയിലേയ്ക്ക് തന്നെ കൊണ്ടുവരികയായിരുന്നു.
ജീവനക്കാര്‍ എന്നും രാവിലെ കുളിപ്പിച്ച് വസ്ത്രങ്ങള്‍ മാറ്റിനല്‍കുമെങ്കിലും നാണിയമ്മ വസ്ത്രം ധരിക്കാതെയാണ് നടക്കുകയെന്ന് ജീവനക്കാര്‍ പറഞ്ഞു. നാണിയമ്മയ്ക്ക് നിരവധി ബന്ധുക്കളുണ്ടെന്നും അവരുടെ പേരുകള്‍ നാണിയമ്മ ഓര്‍ത്തെടുത്ത് പറയാറുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.

Keywords: Kerala, Kannur, Naniyamma

No comments:
Post a Comment