Latest News

പയ്യന്നൂരില്‍ വെട്ടിമാറ്റിയ യുവാവിന്റെ കൈപ്പത്തി തുന്നിച്ചേര്‍ത്തു

Kerala, Payyannur, Hand, Youth
പയ്യന്നൂര്‍ : പയ്യന്നൂര്‍ സെന്‍ട്ര ല്‍ ബസാറില്‍ കൈരളി ഹോട്ടലിനടുത്ത് വെച്ച് അക്രമിസംഘം വെട്ടിമാറ്റിയ യുവാവിന്റെ കൈപ്പത്തി തുന്നിച്ചേര്‍ത്തു. എസ്ടിപിഐ രാമന്തളി ബ്രാഞ്ച് പ്രസിഡണ്ട് രാമന്തളി വടക്കുമ്പാട് മുബാറക്ക് മന്‍സിലിലെ ഹനാ(24)നാണ് ചൊവ്വാഴ്ച പട്ടാപ്പകല്‍ മുഖംമൂടി സംഘത്തിന്റെ അക്രമത്തിനിരയായത്.

ഹോട്ടലിന് സമീപത്തെ ജിംനേഷ്യം സെന്ററില്‍ നിന്ന് പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ രണ്ടംഗസംഘം വടിവാള്‍ ഉപേയാഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ് ഇരു കൈകളും അറ്റുപോയ നിലയിലായിരുന്നു. നാട്ടുകാര്‍ ഹനാനെ ആദ്യം പയ്യന്നൂ ര്‍ സബ ആശുപത്രിയിലും പിന്നീട് തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലശേരി ആശുപത്രിയി ല്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി യുവാവിന്റെ രണ്ട് കൈകളും തുന്നിച്ചേര്‍ക്കുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. രാമന്തളി വടക്കുമ്പാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അബ്ദുള്‍ജബ്ബാറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിയാണ് ഹനാന്‍. രാഷ്ട്രീയ വിരോധമാണ് അക്രമത്തിന് കാരണമെന്ന് കരുതുന്നു.

Keywords: Kerala, Payyannur, Hand, Youth

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.